കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് സമാന്തരമായി നമ്മളൊന്ന് എന്ന പേരില്‍ സിപിഎം നടത്തിയ ചട്ടമ്പിസ്വാമി ജയന്തി ആഘോഷത്തിനിടയില്‍ തിടമ്പു നൃത്തത്തെ അവഹേളിച്ച നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ഹൈന്ദവ ആചാരത്തേ ,ചിട്ടയോടെയും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളോടെയും ക്ഷേത്രങ്ങളില്‍ മാത്രം നടത്തേണ്ട നൃത്തം പാര്‍ട്ടി നടത്തുന്ന പൊതുപരിപാടിയില്‍ തെരുവിലൂടെ കെട്ടി അവതരിപ്പിച്ചതിനെതിരെ തന്ത്രി വര്യരും ഹൈന്ദവ സംഘടനകളും വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദു ഐക്യവേദിയുടെയും യോഗക്ഷേമ സഭയുടേയും ആഭിമുഖ്യത്തില്‍ ഇന്നലെ തളിപ്പറമ്പില്‍ പ്രതിഷേധ യോഗവും പ്രകടനവും നടന്നു. ഹിന്ദു ഐക്യവേദി തളിപ്പറമ്പ് താലൂക്ക് ജനറല്‍ സെക്രട്ടറി മോഹനകൃഷ്ണന്‍ തൃച്ഛംബരം ക്ഷേത്ര വിശ്വാസികളായ ഹിന്ദുക്കളുടെ മതവിശ്വാസത്തെ അവഹേളിച്ച് മത വികാരം വ്രണപ്പെടുത്താന്‍ കരുതികൂട്ടി ദുരുദ്ദേശത്തോടെ നടത്തിയ ഈ പിരപാടിയുടെ സംഘാടകന്മാര്‍ക്കെതിരേയും ഇതില്‍ ഭാഗവാക്കായവര്‍ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് എസ്‌ഐയ്‌ക്ക് പരാതിയും നല്‍കി.
















