കോതമംഗലം: തൃക്കാക്കര ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്നിരുന്ന കരവേലിമറ്റം ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ചിറ്റി ചേര്‍ന്ന നിരവധിപേര്‍ തട്ടിപ്പിനിരയായതായി പരാതി. സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചതും ചിട്ടി ചേര്‍ന്നതുമായ 32ഓളം പേര്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനയുടമ തൃക്കാക്കര കരുവേലിമറ്റം വീട്ടില്‍ നവാസ്(37) സ്ഥാപന മാനേജര്‍ സലാം (41) എന്നിവരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കമ്പനിയുടെ നെല്ലിക്കുഴി ശാഖ അടച്ചുപൂട്ടി. ചിട്ടിയില്‍ ചേര്‍ന്ന പലരുടേയും പാസ്സ്ബുക്ക് ചില കളക്ഷന്‍ ഏജന്റുമാര്‍ വാങ്ങിയെടുത്തതായും അറിയുന്നു. ഒന്നരവര്‍ഷം മുമ്പ് കോതമംഗലത്ത് നെല്ലിക്കുഴിയിലാണ് ചിട്ടിക്കമ്പനിയുടെ ശാഖ ആരംഭിച്ചത്.
















