Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇതാ​ണ് ഹി​ന്ദു​മ​തം​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 08:30 pm IST
inSamskriti

നമ്മള്‍ അറിഞ്ഞു വച്ചിരിക്കുന്നതും പഠിച്ചതും പാശ്ചാത്യ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നതും വാമൊഴിയായിവന്നതും സിന്ധു നദിയുടെ കരയില്‍ താമസിച്ചിരുന്നവരുടെ മതമാണ്, സൈന്ധവരുടെ മതമാണ് ഹിന്ദുമതമെന്നാണ്. ഹീബ്രൂ- അറബിഭാഷകളില്‍ ഉപയോഗിച്ചിരുന്ന സിന്ധു എന്ന പദം വൈകല്യം സംഭവിച്ച് ഹിന്ദു ആയതാണ്. ഭാരതത്തിലെ മാത്രം മതമാണ് എന്നൊക്കെയാണ് പരക്കെ പ്രചരിപ്പിച്ചിട്ടുള്ളത്.

എന്നാല്‍ ഹിന്ദുമതം വൈദിക മതമാണ്. വേദ മതമാണ് ധര്‍മ്മമതമാണ് സംസ്‌കാരമാണ്. ഇവയെല്ലാം ഹിന്ദുമതമാകുന്ന വലിയ ഗ്രന്ഥത്തിന്റെ ഓരോ അദ്ധ്യായങ്ങള്‍ മാത്രമാണ്. വേദങ്ങലും ഇതിഹാസങ്ങളും പഠിച്ചാല്‍ എന്താണ് ഹിന്ദുമതം എന്ന് അറിയാന്‍ കഴിയും.അതനുസരിച്ച് ഹിതാനുവര്‍ത്തിത ദ്വൈത അദ്വൈത വേദമതമെന്ന ആസ്തിക മതമാണ് ഹിന്ദുമതം. ഹിന്ദുമതം ആദിമതമാണ് ലോകമതമാണ് മതങ്ങളുടെ മതമാണ് എന്നറിയാന്‍ കഴിയും. ലോകത്തിലുള്ള എല്ലാജനങ്ങളും ഹിന്ദുക്കളാണ്. എന്താണ് ഹിതാനു വര്‍ത്തിതം? ഹിതമായി അനുവര്‍ത്തിക്കുന്ന ഭക്തിയുടെ ഭാവം. അതായത് കര്‍മ്മമാര്‍ഗ്ഗമായും ജ്ഞാനമാര്‍ഗമായും ഈ അനുഷ്ഠാനത്തിലാണ് ഈശ്വര സാക്ഷാത്കാരം നടത്തുന്നതിന് ഉപയോഗിക്കുന്നരീതി.

ആദികാലങ്ങളില്‍ ജനങ്ങള്‍ പ്രകൃതിയിലെ സൂര്യന്‍, ചന്ദ്രന്‍ കടല്‍, കാറ്റ് മഴ, വൃക്ഷങ്ങള്‍ എന്നിവയെ ഭക്തിയോടെ കണ്ടിരുന്നു. ഈ ഭക്തി വിശ്വാസത്തിലേക്ക് കടക്കുകയും വിശ്വാസം ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യാന്‍ തുടങ്ങി. സൂര്യനാണ് ഇക്കാണാവുന്ന പ്രപഞ്ചത്തിന്റെ ആധാരം എന്നുമസസ്സിലാക്കിക്കൊണ്ട് സൂര്യനെ ആരാധിക്കാന്‍തുടങ്ങുകയും അങ്ങനെ തനിക്ക് അപ്രാപ്യമായതിനെ ആരാധിക്കുന്ന സമ്പ്രദായം ഉടലെടുക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലങ്ങളില്‍ ഈശ്വരന്‍ എന്ന ആശയത്തിലേക്കുവന്നു. തനിക്ക് ഐശ്വര്യം തരുന്നത് ഈശ്വരന്‍ ആണെന്ന് വിശ്വസിച്ചുകൊണ്ട് ആ ഈശ്വരനെ തന്റേതായ വിധത്തില്‍ തന്നെപ്പോലെ ചിത്രീകരിച്ചുകൊണ്ട് പദാര്‍ത്ഥങ്ങള്‍ അര്‍പ്പിക്കുന്ന രീതി തുടങ്ങുകയും ആ അര്‍പ്പണത്തിന് മൃഗങ്ങളേയും മനുഷ്യരേയും ഉപയോഗിക്കാന്‍ തയ്യാറാകുകയും ചെയ്തു. ഈ അര്‍പ്പണം ബലി എന്നു പറയപ്പെടുന്നു. ഈശ്വരരൂപ വിശ്വാസവും സങ്കല്‍പ്പനങ്ങളും ഉണ്ടായി. അതനുസരിച്ച് വിഗ്രഹങ്ങള്‍ രൂപപ്പെടുത്തി.

പൂജിക്കുന്ന സമ്പ്രദായം തുടങ്ങി. ഈശ്വരഭാവങ്ങള്‍ക്ക് ദേവീ ദേവ ഭാവങ്ങള്‍ ഉടലെടുത്തു. ഇതനുസരിച്ചുള്ളപൂജള്‍ക്ക് രൂപംനല്‍കിത്തുടങ്ങി. ഈ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ പ്രത്യേക ആലയങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങി. അതിന് കണക്കുകളും ശാസ്ത്രങ്ങളും ഉണ്ടായി. ഈ ശാസ്ത്രം വാസ്തു ശാസ്ത്രം, താന്ത്രിക വിധി എന്നറിയപ്പെട്ടു. വിഗ്രഹ നിര്‍മ്മിതിക്ക് വിവിധ ലോഹങ്ങളും ശിലകളും ഉപയോഗിച്ചു. ഈ വിഗ്രഹങ്ങളെയല്ല അവിടുത്തെ ചൈതന്യത്തെയാണ് ആരാധിക്കുന്നത്, പ്രാര്‍ത്ഥിക്കുന്നത്. അര്‍പ്പിക്കുന്നതും. ഈ കര്‍മ്മാരാധനയുടെ ഭാഗമായിട്ടാണ് കലയും സംസ്‌കാരവും രൂപപ്പെട്ടത്.

കര്‍മ്മമാര്‍ഗം നിലനിന്നതുകൊണ്ട് ക്ഷേത്രങ്ങള്‍ ഉണ്ടായി. അങ്ങനെയായതുകൊണ്ട് ഈ കര്‍മ്മസംസ്‌കാരത്തിന് ആരുതുടക്കമിട്ടു എന്നു പറയാന്‍ സാധിക്കുകയില്ല. എല്ലാ ഈശ്വരഭാവങ്ങള്‍ക്കും വിഗ്രഹങ്ങളുണ്ട്. കര്‍മ്മമാര്‍ഗ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനകളും ചെലവേറിയതാണ്. തന്മൂലം ഭൂരിപക്ഷം പേരും ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും വിമുഖത കാണിക്കുന്നു.

എന്താണ് ജ്ഞാനമാര്‍ഗം

മനുഷ്യജന്മത്തിന്റെ തുടക്കം മുതല്‍ പ്രപഞ്ചരഹസ്യം അന്വേഷിക്കാന്‍ തുടങ്ങി. ഈ അന്വേഷണത്തിന് തിരഞ്ഞെടുത്ത മാര്‍ഗ്ഗം ധ്യാനം, തപസ്സ് എന്നിവയാണ് അവര്‍ക്ക് പല രഹസ്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു. ഒരു നിര്‍ഗുണപരബ്രഹ്മം സഗുണാത്മകമാകുന്നതുകൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ രൂപംകൊള്ളുന്നു. ഈ മാറ്റത്തിന് ഒരു നിഗൂഢശക്തിയുള്ളതായി അറിയുന്നു. അങ്ങനെ അവര്‍ക്ക് ജ്ഞാനപ്രകാശം ദര്‍ശിക്കാന്‍ സാധിച്ചു. ഈ പ്രകാശ ശക്തിക്ക് അവര്‍ ഭഗവാന്‍ എന്നുപേരിട്ടു. മൂന്നവസ്ഥകള്‍ മൂന്നുഭാവങ്ങളാവുകയും മൂന്നുതാളങ്ങളാവുകയും ചെയ്തു.

ഓരോ ഭാവങ്ങള്‍ക്കും ദേവതാസങ്കല്‍പ്പങ്ങളുണ്ടാവുകയും ദേവീദേവ നാമങ്ങളായി പരിണമിക്കുകയും ചെയ്തു. ഈ അറിവുകളുടെ സൂക്ഷിപ്പുകളാണ് വേദങ്ങള്‍. പിന്നീട് ലോകത്തില്‍ ഭഗവാന്‍ മനുഷ്യരുടെ നിലനില്‍പ്പിനാവശ്യമായ സംരക്ഷണത്തിനുവേണ്ടി അവതരിക്കുകയുണ്ടായി. ഭഗവാന്റെ അവതാരഭാവങ്ങളെയും രൂപങ്ങളെയും ജനങ്ങള്‍ ഭയഭക്തിയോടുകൂടി ആരാധിക്കാന്‍ തുടങ്ങി. ആ ഭയവും ഭക്തിയും വിശ്വാസമായിത്തീരുകയും ആരാധനയായിത്തീരുകയും ചെയ്തു. ഭഗവാന്റെ ഭക്തന്മാരായിമാറുകയും ചെയ്തു.

മനുഷ്യരുടെ അറിവുനിലനിര്‍ത്തുന്നതിനുവേണ്ടി വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ഉണ്ടായി. ഈ പ്രമാണങ്ങള്‍ പഠിക്കുന്നതിനും ഉപാസന നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ആചാര്യന്മാര്‍, ഗുരുക്കന്മാര്‍, പുരോഹിതന്മാര്‍ എന്നീ സ്ഥാനങ്ങള്‍ ഉണ്ടായി. ബ്രഹ്മത്തെ അറിയുക എന്നാല്‍ ഭഗവാനെ അറിയുക എന്നതാണ്. ഇതിന് ബ്രഹ്മയജ്ഞം എന്നുപറയുന്നു. ബ്രഹ്മയജ്ഞത്തെ ആത്മീയത എന്നു വിളിക്കുന്നു. ആത്മീയത യോഗചര്യ എന്ന സിദ്ധാന്തത്തില്‍ക്കൂടി വളര്‍ത്തിയെടുക്കുന്നതിന് നിര്‍ദ്ദേശിക്കുകയുണ്ടായി. യോഗചര്യ-അഷ്ടാംഗയോഗം (യമം, നിയമം, ആസനം, പ്രാണായാമം, ധാരണ, ധ്യാനം, സമാധി) ഇവ ജ്ഞാനമാര്‍ഗ്ഗാനുഷ്ഠാനമായി പ്രയോഗിച്ചുപോരുന്നു.

ജ്ഞാന ആരാധനയ്‌ക്ക് വിഗ്രഹങ്ങളുടെ ആവശ്യമില്ല. അവിടെ ഭഗവല്‍രൂപഭാവ ചൈതന്യമാണുള്ളത്. ഭഗവല്‍ ചൈതന്യത്തെ ഓരോരുത്തരും സ്വന്തം ആത്മചൈതന്യമായി വളര്‍ത്തിയെടുക്കേണ്ടതാണ്. വിഗ്രഹാരാധനകൊണ്ട് മനുഷ്യര്‍ക്ക് ആത്മീയജ്ഞാനം ലഭിക്കുന്നില്ല. കാലപ്രവാഹത്തില്‍ ലോകത്തില്‍ കുലങ്ങള്‍, ഗോത്രങ്ങള്‍ വംശങ്ങളും രൂപപ്പെടുകയും അതില്‍ ജാതി ഉപജാതി സമുദായം എന്നീ ഘടകങ്ങള്‍ ഉണ്ടായി വന്നു. ഓരോ കുലത്തിനും ഓരോ കുലദൈവ ആരാധന ഉണ്ടായി. ഈ കുലദൈവ ആരാധനയും വംശാരാധനയും പൂര്‍ണമായ കര്‍മമാര്‍ഗമായിരുന്നു. കര്‍മ ആരാധനയ്‌ക്കുവേണ്ടി ദേവീ ദേവരൂപങ്ങളും ദുര്‍ദേവതകളും മൂര്‍ത്തികളും ഉണ്ടായി.

ഈ അനുഷ്ഠാനങ്ങള്‍ നിമിത്തം കാലക്രമത്തില്‍ ചില കാര്യങ്ങളില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടായി. ഇതിനൊക്കെ നേതൃത്വം കൊടുത്തിരുന്നത് കര്‍മികളായിരുന്നു. ഇവര്‍ സമൂഹത്തില്‍ ഉയര്‍ന്നപദവിയില്‍ അറിയപ്പെടുന്നതിനുവേണ്ടി പുരോഹിതന്മാരായി മാറി. പുരോഹിതന്മാര്‍ നടത്തിയിരുന്ന യജ്ഞവേദിയില്‍ എത്തിയ സിദ്ധാര്‍ത്ഥ രാജകുമാരന്‍ ആവശ്യപ്പെട്ടത് യജ്ഞങ്ങളും യാഗങ്ങളും അത് ജനങ്ങളെ അന്ധകാരത്തിലേക്ക് നയിക്കുകയുള്ളൂ അതുകൊണ്ട് ഇത് അവസാനിപ്പിക്കണം എന്നാണ്. എല്ലാവര്‍ക്കും ആത്മജ്ഞാനത്തിനുള്ള അവസരം ഉണ്ടാക്കണം. ബ്രഹ്മജ്ഞാനം ലഭിച്ചെങ്കിലേ ജനങ്ങള്‍ക്ക് മോക്ഷപദത്തിലെത്തുവാന്‍ കഴിയുകയുള്ളൂ. ഈ ആശയം ലോകത്തില്‍ പല മാറ്റവും ഉണ്ടാക്കി.

പശ്ചിമേഷ്യയിലും ഈ ആശയം ഉടലെടുത്തു. ജ്ഞാനമാര്‍ഗത്തിനു മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തേണ്ടിയിരിക്കുന്നു. ഹിന്ദുമതത്തിന് മൊത്തമായിട്ടല്ലെങ്കില്‍ ഓരോ സമുദായത്തിലും അതിനുള്ള ശ്രമം നടത്തണം. അതിനുവേണ്ടി ആത്മീയ വിദ്യാലയങ്ങള്‍ തുടങ്ങണം. ഓരോ സമുദായത്തിലും ആത്മീയ ആചാര്യന്മാര്‍ ഉണ്ടാകണം. ആചാര്യന്മാരെ സംരക്ഷിക്കേണ്ടുന്ന ചുമതല സമുദായാംഗങ്ങള്‍ ഏറ്റെടുക്കണം. അങ്ങനയേ ഹിന്ദുമതത്തിന്റെ പൂര്‍ണതയിലേക്ക് എത്താന്‍ കഴിയുകയുള്ളൂ.

ദ്വൈതമതം: ഇതൊരു കര്‍മാനുഷ്ഠാനമാണ്. ദേവനെയും ദേവിയെയും മറ്റെല്ലാ മൂര്‍ത്തിഭാവങ്ങളെയും ഒന്നെന്നു സങ്കല്‍പ്പിച്ചുള്ള ആരാധനാ ക്രമം.

അദ്വൈതമതം: ഇത് പൂര്‍ണമായ ജ്ഞാനമാര്‍ഗ്ഗമാണ്. ഇവിടെ വിഗ്രഹങ്ങളില്ല. ഓങ്കാരപ്പൊരുളായ ആത്മചൈതന്യത്തിലേക്ക് മനസ്സിനേ അര്‍പ്പിക്കുന്ന അവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിന് സര്‍വസംഗങ്ങളില്‍ നിന്നും മുക്തനാകുന്നതിനുള്ള ശ്രമം.

വേദമതം: വേദജ്ഞാനത്തിലേക്കു വളരുന്ന പഠനക്രമം രൂപപ്പെടുത്തിയ മതം. അറിയപ്പെടുന്ന വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍ മുതലായവ പഠിക്കുകയും അതിലൂടെ ആത്മജ്ഞാനം നേടുന്ന രീതി.

ആസ്തിക മതം: ഈ കാണുന്നതും കാണപ്പെടാത്തതും അറിയുന്നതും അറിയപ്പെടാത്തതും കേള്‍ക്കുന്നതും കേള്‍ക്കപ്പെടാത്തതുമായ ഈ പ്രപഞ്ചത്തിന്റെ ഉള്‍ക്കാമ്പോടുകൂടിയ ആധികാരിക പ്രമാണങ്ങള്‍ ഉള്ളതും ആത്മീയ അടിത്തറയുള്ളതും അസ്തിത്വമുള്ളതുമായ മതം, ദ്വൈതാദ്വൈതമായിട്ടു കാണുന്ന ഓങ്കാര ബ്രഹ്മത്തിന്റെ ദ്വന്ദവുമായിട്ടുള്ള സര്‍വവിധ സംഗതികളേയും കുറിക്കുന്ന ആദ്ധ്യാത്മിക സത്തയുടെ പൂര്‍ണമായ അറിവ് ഉള്‍ക്കൊള്ളുന്ന മതം.

ലോകമതം: ലോകത്തില്‍ ആദികാലം മുതല്‍ ജനങ്ങള്‍ ഒരേ മാതൃകയിലുള്ള ആചാരാനുഷ്ഠാനങ്ങളില്‍ നിലയുറച്ചവരായിരുന്നു. കുലങ്ങളും ഗോത്രങ്ങളും വംശങ്ങളുമായി മാറിയപ്പോള്‍ വിശ്വാസപ്രമാണങ്ങള്‍ക്ക് മാറ്റമുണ്ടായി. ആരാധനാ ക്രമങ്ങളില്‍ വ്യത്യസ്തതയുണ്ടായി. ആചാര്യന്മാര്‍ (പുരോഹിതന്മാര്‍) അവരുടെതായ ഒരു വംശം രൂപപ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ വിലക്കുണ്ടാക്കുകയും ചെയ്തു. അതുകൊണ്ട് ബ്രഹ്മജ്ഞാനം (ആത്മീയജ്ഞാനം) ഇല്ലാത്ത വംശങ്ങളായിത്തീര്‍ന്നു ബാക്കിയുള്ളത്.

ആദിമതം: കര്‍മാനുഷ്ഠാനങ്ങളില്‍ തുടങ്ങുകയും കാലാന്തരത്തില്‍ ജ്ഞാനമാര്‍ഗ്ഗത്തിലെത്തുകയും ആചാരാനുഷ്ഠാനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്ത ആദിജനങ്ങളുടെ മതം.

മതങ്ങളുടെ മാതാവ്: ഈ മതത്തില്‍നിന്നാണ് പില്‍ക്കാലത്ത് മതങ്ങളുണ്ടായത്. സര്‍വജനങ്ങളും ഒരേ ചൈതന്യത്തില്‍നിന്നാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് വ്യത്യസ്തമായി ചിന്തിക്കേണ്ടുന്നതിന്റെ ആവശ്യമില്ല. പല സമുദായമായി നില്‍ക്കേണ്ടതില്ല. ഒരേ ആശയത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ എല്ലാവരെയും തയ്യാറാക്കുന്നതിനുള്ള പ്രേരണ ഉണ്ടാകുകയും എല്ലാ സമുദായത്തില്‍നിന്നും കുറെ ആളുകള്‍ ഒന്നിച്ചുകൂടിയതിന്റെ ഫലമായി പുതിയ മതങ്ങളും സമുദായങ്ങളും ഉണ്ടായി. അങ്ങനെ ഹിന്ദുമതം മതങ്ങളുടെ മാതാവായി.

ഹിന്ദുമതത്തിന്റെ തല്‍സ്ഥിതിക്ക് മാറ്റം ഉണ്ടാകണം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ഹിന്ദുസമുദായങ്ങളും ഒന്നിച്ചുനില്‍ക്കേണ്ടിയിരിക്കുന്നു. അവിടെ വേറെ കൃത്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കൂട്ടായ ബോധവല്‍ക്കരണം ഉണ്ടാകണം. അതിനുവേണ്ടിയുള്ള ആത്മീയ വിദ്യാലയങ്ങള്‍ ഉണ്ടാകണം. ആചാര്യന്മാരുണ്ടാകണം. അങ്ങനെ ആത്മബോധമുള്ളൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

Kerala

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

Samskriti

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

Samskriti

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

Kerala

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.