മുംബൈ: മഹാരാഷ്‌ട്രയിലെ ഉമ്രേഡ് ഖരണ്ഡല വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായ ‘ജയ്’ എന്ന കടുവയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മഹാരാഷ്‌ട്ര വനംവകുപ്പ് മന്ത്രി സുധീര്‍ മുംഗന്‍തിവാറാണ് ഇക്കാര്യം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം എന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി ഉടന്‍ കത്തയയ്‌ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
250 കിലോ തൂക്കമുണ്ടായിരുന്ന ജയ്‌ക്ക് വേണ്ടി മഹാരാഷ്‌ട്ര സര്‍ക്കാര്‍ വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ഏപ്രിലിലാണ് ഏഴു വയസുകാരനായ ജയ്‌യെ കാണാതായത്. കടുവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഫലമുണ്ടായില്ല.
ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റായ ‘ഷോലെ’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജയ്. ഈ പേര് നല്‍കിയതോടെ ജയ് രാജ്യശ്രദ്ധ നേടിയിരുന്നു.
















