ന്യൂദല്‍ഹി: സംസ്ഥാനങ്ങളിലെ ബിജെപി കോര്‍ കമ്മറ്റി യോഗം ദല്‍ഹിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ പ്രസംഗിച്ചു. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
അടുത്ത മാസം 23, 24, 25 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ബിജെപി നാഷണല്‍ കൗണ്‍സില്‍ യോഗം വന്‍ വിജയമാക്കി തീര്‍ക്കാന്‍ കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ പ്രസംഗിച്ചു. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കേരളത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ കൃഷ്ണദാസ്, വി.മുരളീധരന്‍, സി.കെ പദ്മനാഭന്‍, ഒ.രാജഗോപാല്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
















