Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാന്യമായി പെരുമാറുക പെണ്‍കുട്ടികളോട്, ആണ്‍കുട്ടികള്‍ക്കുണ്ട് സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:08 pm IST
in India

ഫരീദാബാദ്: സ്‌കൂളുകളില്‍ പെണ്‍കുട്ടികളോട് മാന്യമായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് ഇനി സമ്മാനമുറപ്പ്. കുട്ടികളെ നല്ലപാഠം പഠിപ്പിക്കാന്‍ ഒരുങ്ങുന്നത് മറ്റാരുമല്ല. കേന്ദ്രസര്‍ക്കാര്‍. സൂരജ്കുണ്ഡിലെ മാനവ് രചനാ സര്‍വ്വകലാശാലയില്‍ കേന്ദ്രമന്ത്രി മനേകാഗാന്ധിയാണ്് പുതിയ പദ്ധതിയെക്കുറിച്ച് പറഞ്ഞത്.

സൂരജ്കുണ്ഡിലെ മാനവ് രചനാ സര്‍വ്വകലാശാലയിലെ ഒരു ചടങ്ങിനെത്തിയ മന്ത്രി പെണ്‍കുട്ടികള്‍ക്കായി അപായ സൂചന ബട്ടനുള്ള മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കുമെന്നും അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസ് സഹായം ലഭിക്കാന്‍ ഈ ബട്ടന്‍ അമര്‍ത്തിയാല്‍ മതി. വൈകാതെ പോലീസെത്തും.

അടുത്ത വനിതാ ദിനം വരെ സ്ത്രീള്‍ക്കായുള്ള ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് മാനവ് രചനാ സര്‍വ്വകലാശാല. സ്ത്രീകള്‍ക്കായുള്ള സ്വയം പ്രതിരോധ മാര്‍ഗങ്ങളും ബോധവത്ക്കരണ ക്ലാസുകളുമായി സ്ത്രീ ശാക്തീകരണത്തിലാണ് സര്‍വ്വകലാശാല.

കശ്മീരില്‍ അധ്യാപകരെത്തും;അധ്യയനമില്ല

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയുടെ മരണത്തെത്തുടര്‍ന്ന് കശ്മീര്‍ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായിട്ട് ഒന്നരമാസം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന രഹിതം. റോഡ് ഗതാഗതം സ്തംഭിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങളും നിലച്ചു. ഏറ്റവും കൂടുതല്‍ ദുരിതം പേറുന്നത് വിദ്യാര്‍ത്ഥികളാണ്. സ്‌കൂളില്‍ പോയാല്‍ വിഘടനവാദികള്‍ വകവരുത്തും. വീട്ടിലിരുന്നാല്‍ പഠനവും മുടങ്ങും.

കുട്ടികളില്ലെങ്കിലും പതിവായി സ്‌കൂളിലെത്തണമെന്നാണ് അധ്യാപകര്‍ക്ക് അധികൃതരുടെ നിര്‍ദ്ദേശം. ഇല്ലെങ്കില്‍ ശമ്പളം നല്‍കില്ല.

മാസവരുമാനം നഷ്ടപ്പെടുമെന്ന് ഭയന്ന് അധ്യാപകര്‍ പതിവായെത്തും. അവരിലൊരാള്‍ ,അബ്ദുള്‍ റാഷിദ് മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സമരാനുകൂലികള്‍ കൂട്ടമായെത്തി റാഷിദിനെ ആക്രമിക്കുകയായിരുന്നു. അധ്യാപകരുടെ ഗതി ഇതാണെങ്കില്‍ ഞങ്ങളുടെ കുട്ടികളെ എങ്ങനെ സ്‌കൂളിലയയ്‌ക്കും എന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

കുട്ടികളെത്തിയേക്കും ,പഠനം നിര്‍ത്തരുത്, സ്‌കൂളുകള്‍ തുറന്നിടുകയെന്ന് കശ്മീര്‍ വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിക്കുമ്പോള്‍ അധ്യാപകര്‍ രാവിലെയെത്തുന്നു, രജിസ്റ്ററില്‍ ഒപ്പുവെയ്‌ക്കുന്നു, വൈകീട്ട് സ്‌കൂളടച്ച് മടങ്ങുന്നു.

കെടുതിയകറ്റാന്‍ സ്വയംസേവകരുണ്ട്

അലഹബാദ്: അവരുടെ സേവനങ്ങള്‍ ഒരിക്കലും പേരിനും പെരുമയ്‌ക്കും വേണ്ടിയല്ല. രാജ്യം ദുരിതം പേറുമ്പോഴെല്ലാം സഹായ ഹസ്തവുമായി അവിടെയുണ്ടാകും സ്വയംസേവകര്‍.

മഴക്കെടുതികള്‍ രൂക്ഷമായ അലഹബാദില്‍ ഇതിനകം രണ്ട് ക്യാമ്പുകള്‍ തുറന്ന് വെളളവും വസ്ത്രവും മരുന്നുമായി സന്നദ്ധ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ് ആര്‍എസ്എസ്.

വെളളം കേറി ബോട്ടുകള്‍ പോലും എത്താത്തിടത്ത് സംഘപ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്. എല്ലാ ശാഖകളില്‍ നിന്നുമായി അഞ്ഞൂറു സന്നദ്ധപ്രവര്‍ത്തകരാണ് സേവനത്തിന് ഇറങ്ങിയിരിക്കുന്നത്. സംഘത്തിന്റെ അലഹബാദിലെ പ്രയാഗ് വിഭാഗത്തിനാണ് ചുമതല.

മരുന്നും ഭക്ഷണവും എല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നതും പ്രയാഗില്‍ നിന്ന്. ഡോക്ടര്‍മാരുടെ സേവനവും സംഘസേവനത്തില്‍പെടുന്നു. അഞ്ഞൂറു കുടുംബങ്ങളെയെങ്കിലും രക്ഷപ്പെടുത്തണം. അതാണ് ലക്ഷ്യമെന്ന് പ്രയാഗ് വിഭാഗ് പ്രചാരക് മനോജ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

World

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.