മുംബൈ:മുന്‍ ബീഹാര്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ ഡി.വൈ.പാട്ടീലിന്റെ മകന്‍ അജീന്‍ങ്ക്യപാട്ടീല്‍ വര്‍ളിയില്‍ നൂറ് കോടി രൂപ നല്‍കി ഫ്‌ളാറ്റ് വാങ്ങി. സില്‍വര്‍റെന്‍ ടെറസിലാണ് ഈ ആഡംബര വസതി.
23 നിലകളുളള കെട്ടിടം കടലിന് അഭിമുഖമാണ്. വീടു വില ഇടയുന്ന സമയത്ത് പാട്ടീലിന്റെ സ്ഥാപനമായ എഐപിഎസിന്റെ പേരിലാണ് ഇത് വാങ്ങിയത്. 95.4 കോടിയാണ് വസതിയുടെ വില. 4.7 കോടി നികുതി.
ഇരുപത്തൊന്നാം നിലയിലാണ് പാട്ടീലിന്റെ ഫ്‌ളാറ്റ്. ഇതിന് പുറമെ 22,23നിലകളിലും ഫ്‌ളാറ്റുമുണ്ട്. മട്ടുപ്പാവും പാര്‍ക്കിംഗ് സ്ഥലവും ഇതിനൊപ്പമുണ്ട്.
പാട്ടീല്‍ ഈ ഇടപാടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ വസതി വാങ്ങിയതായി കമ്പനി വക്താവ് സ്ഥിരീകരിച്ചു. കമ്പനിയുടെ നിക്ഷേപമെന്ന നിലയിലാണിത് വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. സില്‍വറിന്‍ ബംഗ്ലാവിനെ പുനര്‍നിര്‍മിച്ചതാണ് ഈ കെട്ടിടം.
















