Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ശൗചാലയമുണ്ട്: കാര്യം സാധിക്കണമെങ്കില്‍ മറവു തേടി പോകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:51 am IST
in Kasargod

തൃക്കരിപ്പൂര്‍: കാലങ്ങളായി ശോചനീയാവസ്ഥയിലുള്ള തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റ് നവീകരിക്കാന്‍ പലവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും ഒന്നും യഥാര്‍ത്ഥ്യമായില്ല. ഒടുവില്‍ മത്സ്യ തൊഴിലാളികളുടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി മത്സ്യ മാര്‍ക്കറ്റില്‍ രണ്ടു മുറികള്‍ പണി പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും മത്സ്യ തൊഴിലാളികള്‍ക്ക് തുറന്ന് കൊടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ പ്രാഥമിക കാര്യങ്ങള്‍ സാധിക്കണമെങ്കില്‍ ഇന്നും മറവുകള്‍ തേടി പരക്കം പായേണ്ട സ്ഥിതിയിലാണ് മത്സ്യ തൊഴിലാളികള്‍.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റിലെ സ്ത്രീ തൊഴിലാളികള്‍ വില്‍പ്പനക്കിടയില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വന്നാല്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെടുകയാണ്. പുതുതായി പണിത ശൗചാലയം തുറന്നു കൊടുക്കാത്തതിനാലാണ് ഈ കൊടിയ ദുരിതം തൊഴിലാളികള്‍ പേറുന്നത്. മാര്‍ക്കറ്റിന്റെ കിഴക്ക് ഭാഗത്തായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ ഒരു കക്കൂസ് ഉണ്ടായിരുന്നുവെങ്കിലും പുതിയ സംവിധാനം ഒരുക്കുന്നുവെന്ന് പറഞ്ഞ് അധികാരികള്‍ അത് പൊളിച്ചു മാറ്റി. പുതിയ കക്കൂസ് തുറന്നു കൊടുത്തതിന് ശേഷം മാത്രമെ നിലവില്‍ ഉപയോഗിച്ചു വരുന്ന ശൗചാലയം പൊളിച്ചുമാറ്റാവൂവെന്ന് തൊഴിലാളികള്‍ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിരുന്നുവെങ്കിലും അത് മുഖവിലക്കെടുക്കാന്‍ തയ്യാറായില്ലെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ പറയുന്നു. ഫലത്തില്‍ പുതിയത് തുറന്നതുമില്ല, പഴയത് പൊളിക്കുകയും ചെയ്തതോടെ മാര്‍ക്കറ്റില്‍ മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ പരിസരങ്ങളിലെ ഇടവഴികളും മറ്റു മറവുകളും തേടേണ്ട ഗതികേടിലായി. രാവിലെ ഒന്‍പത് മണിയോടെ മാര്‍ക്കറ്റ് സജീവമായിത്തുടങ്ങും. ഏറ്റവും കൂടുതലായി സ്ത്രീ തൊഴിലാളികളാണ് മീന്‍ വില്‍പ്പനക്കായി തൃക്കരിപ്പൂര്‍ മാര്‍ക്കറ്റില്‍ ഉള്ളത്. രാവിലെ മുതല്‍ തന്നെ അന്യ ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള മീന്‍ വണ്ടികള്‍ മാര്‍ക്കറ്റിലെത്തിത്തുടങ്ങും.

ഇവരില്‍ നിന്ന് മീന്‍ വാങ്ങി അവരവരുടെ സീറ്റില്‍ ഇരുന്നു കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ വില്‍പ്പന രാത്രി ഏഴുമണിവരെ തുടരും. ഇതിനിടയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥലം അന്വേഷിച്ചു നടക്കേണ്ടി വരുന്നത് സ്ത്രീ തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം വലിയ ദുരിതമാണ്. നിരവധി തവണ പഞ്ചായത്തിന്റെ മുന്നില്‍ ഈ പ്രശ്‌നം അവതരിപ്പിച്ചിട്ടും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പഞ്ചായത്ത് തയ്യാറാക്കുന്നില്ലെന്ന് തൊഴിലാളികളും സംഘടനകളും പറയുന്നു. എന്നാല്‍ നിലവിലുള്ള മാര്‍ക്കറ്റ് കെട്ടിടത്തില്‍ ഇരുന്ന് മത്സ്യ വില്‍പന നടത്താതെ പുതുതായി പണിത ശൗചാലയം തുറന്ന് കൊടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് അധികാരികള്‍.

നിലവില്‍ മത്സ്യ മാര്‍ക്കറ്റിനായി ഒരു കെട്ടിടം ഉണ്ടെങ്കിലും അതില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഉപയോഗിക്കാറില്ല. ഇതോടെ പരിസരത്തെ കച്ചവടക്കാര്‍ മാര്‍ക്കറ്റ് കൈയ്യടക്കിയതൊടെ മീന്‍ കച്ചവടം പൂര്‍ണ്ണമായും മാര്‍ക്കറ്റിന് വെളിയിലായി. മാര്‍ക്കറ്റ് കെട്ടിടം ഉണ്ടായിട്ടും മഴയത്തും വെയിലത്തും കുടചൂടി കച്ചവടം ചെയ്യുകയാണ് ഇവിടെത്തെ തൊഴിലാളികള്‍.

മത്സ്യ മാര്‍ക്കറ്റിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാനായി ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരദേശ വികസന അതോറിറ്റി രണ്ടു കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും, കൂടുതല്‍ സ്ഥല സൗകര്യങ്ങളുടെ ലഭ്യത അനിവാര്യമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ക്കറ്റിനോട് തൊട്ടു കിടക്കുന്ന സ്വകാര്യ ഇരുനില കെട്ടിടത്തിന്റെ സ്ഥലം പൊന്നും വിലക്ക് വാങ്ങി അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ മത്സ്യ മാര്‍ക്കറ്റൊരുക്കുമെന്ന് പറഞ്ഞ പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ നിലവിലുള്ള സൗകര്യം പോലും അനുവദിക്കാത്തതില്‍ ഏറെ പ്രതിഷേധത്തിലാണ് മത്സ്യ തൊഴിലാളികളും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.