ചെന്നൈ: കാണാതായ വായുസേനാ വിമാനം എഎന്‍-32 ന്റെ അവശിഷ്ടങ്ങള്‍ ആഴക്കടലില്‍ കണ്ടെത്തി. സമുദ്ര പര്യവേക്ഷണ കപ്പലായ ആര്‍വി സമുദ്ര രത്‌നാകറാണ് 4,500 സ്‌ക്വയര്‍ കിലോമീറ്റര്‍ ജലാന്തര്‍ഭാഗത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍, ഇതു കാണാതായ വിമാനത്തിന്റെതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും സൂചന.
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പര്യവേഷണക്കപ്പല്‍ 14 മേഖലകളില്‍ നടത്തിയ പര്യവേഷണത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മണിക്കൂറില്‍ 20-25 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റും അന്വേഷണത്തിന് തടസം. കണ്ടെത്തിയവ കാണാതായ വിമാനത്തിന്റെതാണോയെന്നറിയാനുള്ള ശ്രമത്തിലാണ്
കപ്പലിലെ ശാസ്ത്രജ്ഞര്‍.
















