ന്യൂദല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളായ അഭയാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നു.
ഈ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ ബാങ്ക് അക്കൗണ്ടുകള്‍, സ്വയം തൊഴിലിനായി സ്ഥലം വാങ്ങല്‍, തിരിച്ചറിയല്‍ രേഖകളായ ഡ്രൈവിങ് ലൈസന്‍സ്, പാന്‍, ആധാര്‍ കാര്‍ഡുകളും നല്‍കും.
ഭാരതത്തില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല വിസയും ബാങ്കിങ് സേവനങ്ങളും നല്‍കുന്നതിന് പൗരത്വ ആക്ട് നേരത്തെ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ ദുരിതം അനുഭവിച്ച് അഭയാര്‍ത്ഥികളായി എത്തുന്ന ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ള ന്യുനപക്ഷങ്ങള്‍ക്കായി ക്ഷേമനടപടികള്‍ കൈകൊള്ളുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞിരുന്നു.
ഇക്കാര്യങ്ങള്‍ പഠിക്കുന്നതിനായി ബിജെഡി നേതാവ് ഭര്‍ തൃഹരി മഹ്താപിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി സമിതിയെ നിയോഗിച്ചിരുന്നു.
അഭയാര്‍ത്ഥികളായി എത്തുന്നവര്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു വര്‍ഷത്തെ ദീര്‍ഘകാലവിസ അനുവദിക്കും. രണ്ടു വര്‍ഷത്തെ വിദ്യാഭ്യാസ തൊഴില്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
ദീര്‍ഘകാലവിസ വിദേശ ക്വാട്ടയിലുള്ള സ്‌കൂള്‍, കോളേജ് പ്രവേശനത്തിനും സഹായിക്കും. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു ഹിന്ദു, സിഖ് വിഭാഗങ്ങളില്‍പ്പെട്ട ഏതാണ്ട് രണ്ട് ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഭാരതത്തില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
















