ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് വരുന്ന തെരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള പണമില്ലെന്ന് പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍. ഒന്നര വര്‍ഷം ദല്‍ഹി ഭരിച്ചിട്ടും പണമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കേജ്‌രി പറയുന്നത്.
എന്നാല്‍, പണം പിരിക്കാനുള്ള പുതിയ അടവാണിതെന്നാണ് പാര്‍ട്ടയിലെ ഒരു വിഭാഗവും എതിരാളികളും കരുതുന്നത്.എന്റെയും പാര്‍ട്ടിയുടേയും അക്കൗണ്ടില്‍ പണമില്ല. ദല്‍ഹി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ജനങ്ങളാണ് പണം തന്നത്- കേജ്‌രി പറയുന്നു. തെരഞ്ഞെടുപ്പിന് പണമില്ലെന്ന് പറയുന്നുണ്ടെങ്കിലും പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് ആപ്പ് പ്രചാരണമാരംഭിച്ചുകഴിഞ്ഞു.
















