ന്യൂദല്‍ഹി: റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വെള്ളിമെഡല്‍ ജേതാവ് പി.വി.സിന്ധു, ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാര്‍ക്കര്‍, ഷൂട്ടിംഗ് താരം ജിത്തു റായ്, ഒളിമ്പിക്‌സ് ഗുസ്തി വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്ക് എന്നിവര്‍ക്കു ഖേല്‍രത്‌ന നല്‍കുമെന്ന കാര്യത്തില്‍ സ്ഥിരീകരണം.
റിയോ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കുന്നത്.
കൂടാതെ, 15 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് നല്‍കുമെന്ന കാര്യത്തിലും സ്ഥിരീകരണമായതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അജിന്‍ക്യ രഹാനെ, ലളിത ബാബര്‍, ശിവ് ഥാപ്പ, അപൂര്‍വി ചന്ദേല അടക്കമുള്ളവരാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
















