കശ്മീർ: കശ്മീരിലുണ്ടായ പ്രക്ഷോഭത്തിൽ 18കാരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നൗഹാട്ടയിലെ മലരാത്തയിൽ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇർഫാൻ അഹ്മദ് കൊല്ലപ്പെട്ടത്. നെഞ്ചിൽ ഗ്യാസ് ഷെൽ പതിച്ച ഇർഫാനെ എസ്.എച്ച്.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇതിനു പുറമെ പോലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ എട്ടു വയസുകാരനും 50കാരിയായ സ്ത്രീക്കും ഗുരുതര പരിക്കേറ്റു. 44 ദിവസമായി കർഫ്യൂ തുടരുന്ന കശ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് ജൂൺ എട്ടിന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 6000ലധികം സാധാരണക്കാർക്കും 3500 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.
















