പയ്യാവൂര്‍: അവയവദാന ചരിത്രത്തിലെ എക്കാലത്തെയും ഉദാത്ത മാതൃകയായ ഇരിട്ടി ആനപ്പന്തിയിലെ കെ.സി.തോമസിനും കുടുംബാംഗങ്ങള്‍ക്കും വ്യക്ക സ്വീകരിച്ച നെടുങ്ങോത്തെ നിര്‍ധന കുടുംബാംഗമായ കെ.കെ.പ്രകാശിനും നെടുങ്ങോം നവപ്രഭ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്‍കി ആദരിച്ചു. ഐച്ചേരി ടൗണില്‍ നിന്നും നാടുമുഴുവന്‍ ഇവരെയും ഇവരുടെ കുടുംബാംഗങ്ങളെയും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടയും അകമ്പടിയോടെ ഘോഷയാത്രയായി സ്വീകരണ വേദിയായ നെടുങ്ങോം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ആനയിച്ചു. വൃക്ക ദാനം ചെയ്ത തോമസും വ്യക്ക സ്വീകരിച്ച പ്രകാശനും നെടുങ്ങോം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കണ്ടുമുട്ടിയ രംഗം ഹൃദയസ്പര്‍ശിയായിരുന്നു.. യോഗം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ഇ.വി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. എ.സി.ഷീജ, എ.പി.മുനീര്‍, വി.വി.സന്തോഷ്, കുഞ്ഞിക്കൃഷണന്‍, വി.സി.വിജയന്‍, കെ.ഭാസ്‌ക്കരന്‍, വി.സി.രവീന്ദ്രന്‍, പി.പ്രകാശന്‍, ജോസ് ചിറയില്‍, ഇ.പി.ഭാര്‍ഗവി, സി.വിനോദ് കുമാര്‍, എ.സി.ഗോപാലകൃഷ്ണന്‍, പി.വി.കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
















