മാരാരിക്കുളം: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ലക്ഷദീപം തെളിയിക്കാന്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചത് 5000 കിലോ നെയ്യ്.മഹാദേവ ക്ഷേത്രത്തിലെ ഏകാദശസഹസ്ര കലശത്തോട് അനുബന്ധിച്ച് 11 ദിവസമാണ് നെയ്യൊഴിച്ച് ലക്ഷം ദീപം കൊളുത്തുന്നത്.
ചൊവ്വാഴ്ച ആരംഭിക്കുന്ന നെയ്യ് വിളക്ക് ലക്ഷ ദീപം സെപ്തംബര്‍ 2 ന് സമാപിക്കും. നെയ്യ് സമര്‍പ്പണം തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയ്യം തിരുനാള്‍ ഗൗരി പാര്‍വ്വതിബായി ഉത്ഘാടനം ചെയ്തു.ഞായറാഴ്ച വൈകിട്ട് മാരാരിക്കുളം ദേവസ്വം എടുത്ത കണത്തിലാണ് 5000 കിലോ നെയ്യ് സമര്‍പ്പിച്ചതായി കണ്ടെത്തിയത്.
200 ഭക്തര്‍ 15 കിലോ വീതമുള്ള പാട്ടകളില്‍ നെയ്യ് സമര്‍പ്പിച്ചു. ഇനിയും നെയ്യ് സമര്‍പ്പണം തുടരും. അവസാന ദിവസം വരെ നെയ്യ് വഴിപാടായി സമര്‍പ്പിക്കാം.ക്ഷേത്രത്തില്‍ ആമേട ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍പ്പബലിയും നടന്നു.
















