Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജാഗ്രത പുലര്‍ത്താം ഈ വിഷച്ചെടിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 09:30 pm IST
inThrissur

പാര്‍ത്തീനിയം ചെടികള്‍

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലാ കളനിയന്ത്രണ സംയോജിത പദ്ധതി ദേശീയ പാര്‍ത്തീനിയം ബോധവല്‍കരണ വാരത്തിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറ, ഒല്ലൂക്കര ബ്ലോക്കകളിലെ കര്‍ഷകര്‍ക്കു വേണ്ടിയും കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും പാര്‍ത്തീനിയം അവബോധന പരിപാടികള്‍ സംഘടിപ്പിച്ചു. പാര്‍ത്തീനിയം കളയുടെ വ്യാപനം തടയുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കര്‍ഷകര്‍ക്ക് മുന്നറിയിപ്പു നല്‍കി. തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ കൃഷിയിടങ്ങളിലും റോഡരികിലും റെയില്‍ പാതയോരങ്ങളിലും ഒരു വന്‍ വിപത്തായി തീര്‍ന്ന പാര്‍ത്തീനിയം എന്ന വിഷക്കള കേരളത്തിലും വേരുപിടിക്കുകയാണ്. കോണ്‍ഗ്രസ് പച്ച, ക്യാരറ്റ് കള, വെള്ളത്തൊപ്പി,തുടങ്ങിയ പേരുകളില്‍ അറിയപെടുന്ന കളയാണ് പാര്‍ത്തീനിയം. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും കര്‍ണാടകത്തോട് ചേര്‍ന്നു കിടക്കുന്ന വയനാട്ടിലും പാര്‍ത്തീനിയത്തിന്റെ അധിനിവേശമു!ണ്ട്.

മനുഷ്യരില്‍ ആസ്ത്മ, തൊലിപുറത്തുള്ള അലര്‍ജി എന്നിവയ്‌ക്ക് പാര്‍ത്തീനിയം ചെടിയിലുള്ള പാര്‍ത്തീന്‍ എന്ന വിഷ വസ്തു കാരണമാകാറുണ്ട്. ചിലരില്‍ ശ്വാസനാള സംബന്ധമായ അലര്‍ജിക്കും പാര്‍ത്തീനിയം കാരണമാകുന്നു. തുടര്‍ച്ചയായ തുമ്മല്‍, കണ്ണിലൂടെ വെള്ളം വരുക എന്നിവ പാര്‍ത്തീനിയം അലര്‍ജിയുടെ ലക്ഷണങ്ങളാണ്.

കന്നുകാലികള്‍, ആട്, പന്നി തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ പാര്‍ത്തീനിയം കഴിക്കനിടയായാല്‍ അലര്‍ജി പിടിപെടാനുള്ള സാദ്ധ്യതയുണ്ട്. കന്നുകാലികളുടെ വായിലും നാക്കിലും മോണയിലും കുരുക്കള്‍ ഉണ്ടാവുകയും, ആമാശയം, വൃക്ക, കരള്‍, സ്തനങ്ങള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് കേട് സംഭവിക്കുകയും ചെയ്‌തേക്കാം. പശുക്കളുടെ പാലില്‍ പാര്‍ത്തീന്‍ യാതൊരു മാറ്റവുമില്ലാതെ കാണപ്പെടുന്നതിനാല്‍ പാര്‍ത്തീനിയം തിന്ന പശുക്കളുടെ പാല് കുടിക്കുന്നതും അപകടകരമാണ്.

പാര്‍ത്തീനിയം ഹിസ്റ്ററോഫോറസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപെടുന്ന ചെറിയ ശിഖരങ്ങളുള്ള ഈ ഏക വര്‍ഷ ചെടി ഏകദേശം 1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. വെള്ള നിറത്തിലുള്ള ധാരാളം പൂക്കളും ഓരോ ചെടിയിലും ഇരുപത്തയ്യായിരം വരെ വിത്തുകളും ഉദ്പാധിപ്പിക്കുന്നു.

പുഷ്പിക്കുന്നതിനു മുന്‍പായി വേരോടെ പിഴുതുമാറ്റുക, പറിച്ചെടുത്ത ചെടികള്‍ കമ്പോസ്റ്റിനു വിധേയമാക്കുക, മെക്‌സിക്കന്‍ വണ്ട് എന്ന മിത്ര കീടത്തെ ഉപയോഗിക്കുക, ഗ്ലൈഫോസേറ്റ്(1.0 % – 1.5 %) , മെട്രിബൂസിന്‍ (0.3% 0.5%) എന്നീ കളനാശിനികള്‍ ഉപയോഗിക്കുക എന്നീ മാര്‍ഗങ്ങള്‍ പാര്‍ത്തീനിയത്തെ നിയന്ത്രിക്കുവാന്‍ ഉപയോഗപ്രദമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.