കോട്ടയം: നാട്ടകം പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികള്‍ കൈകളില്‍ ബന്ധിച്ചിരുന്ന രാഖി എസ്എഫ്‌ഐ പ്രവര്‍ത്ത കര്‍ ബലമായി പൊട്ടിച്ചതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ.
കഴിഞ്ഞദിവസം സമാധാന അന്തരീക്ഷത്തില്‍ നടന്ന രക്ഷാബന്ധനത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും കൈകളില്‍ രാഖി ബന്ധിച്ചിരുന്നു. അസഹിഷ്ണുതയെത്തുടര്‍ന്ന് എസ്എഫ്‌ഐക്കാര്‍ വിദ്യര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ഇവിടെ പഠിക്കണമെങ്കില്‍ രാഖി പൊട്ടിച്ചുകളയണമെന്നും ആവശ്യപ്പെട്ട് ബലമായി അഴിപ്പിക്കുകയായിരുന്നു. ഇതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനും പോലീസിനും പരാതി നല്‍കിയെങ്കിലും എസ്എഫ്‌ഐക്കെതിരെ നടപടി സ്വീകരിക്കുവാന്‍ അധികാരികള്‍ വിസമ്മതിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമാധാനമായി പഠിക്കുവാന്‍ അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവറിന്റെ നേതൃത്വത്തില്‍ പോളിടെക്‌നിക്കിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. അധികാരത്തില്‍ വന്നതുമുതല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സംസ്ഥാനത്തും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലും അക്രമം അഴിച്ചുവിടുകയാണെന്നും എസ്എഫ്‌ഐയും ഇക്കാര്യത്തില്‍ അവരുടെ പങ്കുവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസുകളില്‍ തീവ്രവാദം വളര്‍ത്തുകയും ദേശദ്രോഹശക്തികള്‍ക്ക് സഹായം ചെയ്ത് കൊടുക്കുന്ന എസ്എഫ്‌ഐക്കാര്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്യുവാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ഹരികുമാര്‍, താലൂക്ക് കാര്യവാഹ് എം.എസ്.മനു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടരി കെ.പി.സുരേഷ്, സെക്രട്ടരിമാരായ എം.വി.ഉണ്ണികൃഷ്ണന്‍, സി.എന്‍.സുഭാഷ്, കെ.പി.ഭുവനേശ്, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍, സെക്രട്ടറി വി.പി.മുകേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, സെക്രട്ടറി ലാല്‍കൃഷ്ണ, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, ജില്ലാ കമ്#വീനര്‍ അരുണ്‍.കെ.സി, വി.എസ്.വിഷ്ണു, സൂരജ്, എസ്.ഹരി തുടങ്ങിയവര്‍ സംസാരിച്ചു. സമാധാനമായി പിരിഞ്ഞുപോയ പ്രവര്‍ത്തകരെയും പോലീസിനെയും എസ്എഫ്‌ഐക്കാര്‍ കാമ്പസിനുള്ളില്‍ നിന്നും കല്ലെറിഞ്ഞ് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
















