പിലാത്തറ: ധീരജവാന്‍മാരുടെ സ്മരണയില്‍ സ്വാതന്ത്ര്യദിനത്തില്‍ സമര്‍പ്പിച്ച വിശ്രമകേന്ദ്രം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ചെങ്ങളം തളിര്‍ സ്വാശ്രയസംഘം കണ്ടോന്താര്‍-മണിയറ റോഡരികില്‍ പണിത് പഞ്ചായത്ത് പ്രസിഡണ്ട് അടക്കം പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കേന്ദ്രമാണ് താറുമാറാക്കിയത്. പേരെഴുതിയ ബോര്‍ഡ്, പ്രധാന ഫോണ്‍ നമ്പറുകള്‍ എഴുതിയ ബോര്‍ഡുകള്‍ എന്നിവ കീറി നശിപ്പിക്കുകയും ചുമതില്‍ സംഘത്തിന്റെ പേരെഴുതിയത് വൃത്തികേടാക്കുയും ചെയ്തിട്ടുണ്ട്.
















