പിലാത്തറ: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തതായി പരാതി. പിലാത്തറ ഭാരത് റോഡരികിലെ വാടക വീട്ടില്‍ താമസിക്കുന്ന എസ്.ശോഭനയാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞദിവസം രാത്രിയില്‍ വീടിനകത്ത് കയറി രണ്ടംഗസംഘം പ്രായമായ അമ്മയെയും അനുജത്തിയെയും സഹോദരഭാര്യയെയും അധിക്ഷേപിക്കുകയും പിഞ്ചുകുഞ്ഞുങ്ങള്‍ കഴിക്കുനന്ന ഭക്ഷണം വലിച്ചെറിയുകയും മകളുടെ ഇയോണ്‍ കാര്‍ തകര്‍ക്കുകയും ചെയ്തതായാണ് പരാതി. സ്വര്‍ണ്ണപ്പണയം തിരിച്ചെടുക്കാനായി കാറില്‍ വെച്ചിരുന്ന 57,000 രൂപ കവര്‍ന്നതായും പരാതിയില്‍ പറയുന്നു.
















