കണ്ണൂര്‍: തുകല്‍ ഉരിക്കല്‍, തുകല്‍ ഊറക്കിടല്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുടെ ആശ്രിതരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള പ്രിമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം പരമ്പരാഗതമായി ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടവരാണെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയില്‍ നിന്നും, കുട്ടികള്‍ പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് ബന്ധപ്പെട്ട സ്‌കൂള്‍ ഹെഡ്മാസ്റ്ററില്‍ നിന്നുമുളള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഒരേ രക്ഷകര്‍ത്താവിന്റെ ഒന്നിലധികം കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ഒരു അപേക്ഷ മതിയാകും. ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുളളൂ. ഇപ്പോള്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുവരുന്ന കുട്ടികള്‍ തുടര്‍ന്നു പഠിക്കുന്നത് സംബന്ധിച്ച രേഖ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷകള്‍ 27 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.
















