ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഓസോണ്‍ പാര്‍ക്ക് മേഖലയിലെ ക്വീന്‍സ് തെരുവില്‍ ഇമാമും സഹായിയും വെടിയേറ്റ് മരിച്ചു. ഇമാം മൗലാന അകോന്‍ജി (55), സഹായി താരാ ഉദ്ദിന്‍ (66) എന്നിവരാണ് മരിച്ചത്.
നമസ്‌കാരത്തിനുശേഷം അല്‍ ഫുര്‍ക്വാന്‍ മുസ്ലിം പള്ളിയില്‍നിന്ന് പോരുമ്പോള്‍ പിന്നിലൂടെ എത്തിയ അക്രമി ഇമാമിനെയും സഹായിയെയും തലയ്‌ക്ക് വെടിവയ്‌ക്കുകയായിരുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ആയുധവുമായി പോകുന്ന അക്രമി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഇമാമിന്റെ കൈയില്‍ ആയിരം ഡോളറുണ്ടായിരുന്നു. എന്നാല്‍ ഇവ നഷ്ടപ്പെട്ടിട്ടില്ലായെന്ന് പോലീസ് അറിയിച്ചു.
ഈ മോസ്‌ക്ക് ബംഗ്ലാദേശികളുടെതാണ്. രണ്ടുവര്‍ഷംമുമ്പാണ് ഇമാം ഇവിടെയെത്തിയത്. സംഭവത്തില്‍ ബംഗ്ലാദേശി സമൂഹം പ്രതിഷേധിച്ചു.
















