തലശ്ശേരി: തലശ്ശേരി നോര്‍ത്ത് സബ് ജില്ലയിലെ കാവുംഭാഗം സൗത്ത് യുപി സ്‌കൂള്‍ ദേശീയ നിലവാരത്തിലേക്ക്. പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലാസ് റൂം കം മള്‍ട്ടി വിഷന്‍ തീയ്യറ്റര്‍ റൂം 17 ന് രാവിലെ 11 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ.രമേശന്റെ അധ്യക്ഷതയില്‍ പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്യും. അത്യന്താധുനിക സൗകര്യങ്ങളായ ഇന്ററാക്ടീവ് ബോര്‍ഡ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 13 കമ്പ്യൂട്ടറുകള്‍, 48 ഇഞ്ച് എല്‍ഇഡി ടിവി ഡിജിറ്റല്‍ റോസ്ട്രം, ഹോം തീയ്യറ്റര്‍, ഡിവിഡി, ഫിക്‌സഡ് സൗണ്ട് സിസ്റ്റം, ലേസര്‍ പ്രിന്റര്‍, എംഎഫ് പ്രിന്റര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് മള്‍ട്ടിവിഷന്‍ തീയ്യറ്റര്‍ റൂം.
















