കണ്ണൂര്‍: ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫ്(സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍) ജില്ലയിലെ തീരദേശ വനിതകള്‍ക്കായി ആരോഗ്യബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. സാഫ് ജില്ലാ നോഡല്‍ ഓഫീസ്, ഹോമിയോ വകുപ്പിന് കീഴിലുള്ള സീതാലയം പദ്ധതി, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, തയ്യില്‍ ശ്രൂ കുറുംബ അരയസമാജം, ആരോഗ്യസംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലതയുടെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.ശ്രീമതി എംപി, കെ.വി.സുമേഷ്, വെള്ളോറ രാജന്‍, അഡ്വ.ടി.ഒ.മോഹനന്‍, അഡ്വ.പി.ഇന്ദിര, പി.സമീര്‍, പി.ആശ, ഡോ.ഫിലോമിന തുടങ്ങിയവര്‍ സംസാരിച്ചു.
















