പാനൂര്‍: പുല്ലൂക്കര സലഫിസെന്റര്‍ അടച്ചുപൂട്ടണമെന്ന് ബിജെപി പെരിങ്ങളം ഏരിയാകമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഇമാമിനെ എന്‍ഐഎ അറസ്റ്റു ചെയ്ത പാശ്ചാത്തലം ഗൗരവമുളളതാണ്. രണ്ടു വര്‍ഷം മുന്‍പ് കെട്ടിട നിര്‍മ്മാണം നടത്തി ആരാധനാലയത്തിന് അധികൃതരില്‍ നിന്നും അനുമതി തരപ്പെടുത്തുകയായിരുന്നു. ദുരൂഹമായി പലരും ഇവിടെ താമസിച്ച്് മതപ്രബോധനം നടത്തി വരുന്നുണ്ട്. അതിനാല്‍ സലഫിസെന്ററിനെതിരെ സമഗ്ര അന്വേഷണം നടത്തണം. അനധികൃതമായി കെട്ടിടത്തിന് അനുമതി നല്‍കിയതും പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സി.പി.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി, വി.കെ.സ്മിനു എന്നിവര്‍ സംസാരിച്ചു.
















