ചെന്നൈ: പ്രശസ്ത തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാര്‍ മഞ്ഞപ്പിത്ത രോഗത്തെ തുടർന്ന് (41) അന്തരിച്ചു. തമിഴ് സിനിമാ ലോകത്ത് ആയിരത്തിലേറെ ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതിയ കലാകാരനാണ് നാ മുത്തുകുമാർ.
‘സീമന്റെ വീര നടൈ’ എന്ന ചിത്രത്തിലൂടെയാണ് മുത്തുകുമാര്‍ സിനിമയിലെത്തുന്നത്. വെയില്, ഗജനി, ആദവന്, കാതല്‍ കൊണ്ടേന്‍,പയ്യ, അഴകിയ തമിഴ്മകന്‍, മിന്‍സാരക്കണ്ണാ,സിങ്കം, അങ്ങാടിത്തെരു തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം ഹിറ്റു ഗാനങ്ങള്‍ മുത്തുകുമാറിന്റെ രചനകളായിരുന്നു.
അജിത് നായകനായ എല്‍ വിജയ് ചിത്രം കിരീടത്തിലെ ഡയലോഗുകളും മുത്തുകുമാറിന്റേതായിരുന്നു. സില്‍ക്ക് സിറ്റി എന്നൊരു നോവലും അദ്ദേഹം എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: