തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ താല്ക്കാലികാടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. എക്‌സ്‌റേ ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍, ഡാറ്റ് എന്‍ട്രി ഓപ്പറേറ്റര്‍, ആംബുലന്‍സ് ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സെക്യൂരിറ്റി ഗാര്‍ഡ്, എക്‌സ്‌റേ അറ്റന്‍ഡര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 20ന് 4 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകകരുമായുള്ള കൂടിക്കാഴ്‌ച്ച 23ന് രാവിലെ 10.30 താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.
















