തലശ്ശേരി: ശാന്തിഗിരി ആയുര്‍വേദ ആന്റ് സിദ്ധ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 12 മണിക്ക് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കുമെന്ന് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പി.ദാമോദരന്‍, ഡോ.എം.മുരളീധരന്‍, പി.രാമകൃഷ്ണന്‍, എന്‍.കെ.പ്രജീഷ് എന്നിവരും പങ്കെടുത്തു.
















