പയ്യാവൂര്‍: മടമ്പം മേരിലാന്റ് ഹൈസ്‌കൂളില്‍ നടന്നുവരുന്ന ഒളിമ്പിക്‌സ് ക്വിസ് മത്സരം ശ്രദ്ധേയമാകുന്നു. ഒളിമ്പിക്‌സ് മത്സരങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ ദിവസവും ഒരോ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കും. ഓഫീസിനു മുന്നില്‍ വച്ചിരിക്കുന്ന പെട്ടിയില്‍ കുട്ടികള്‍ക്ക് ഉത്തരങ്ങള്‍ എഴുതി നിക്ഷേപിക്കാം. ശരിയുത്തരം എഴുതിയവരില്‍ നിന്നും നറുക്കെടുത്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. സമ്മാനങ്ങള്‍ അധ്യാപകരാണു സ്‌പോണ്‍സര്‍ ചെയ്യുന്നത്. കുട്ടികര്‍ക്ക് ഒളിമ്പിക്‌സിനോട് കൂടുതല്‍ ആഭിമുഖ്യം വളര്‍ത്താന്‍ ഇത് സഹായിക്കുന്നുണ്ടെന്ന് പ്രധാനാധ്യാപകന്‍ കെ.ബിനോയ് അഭിപ്രായപ്പെട്ടു. മിനി ജോസഫ്, ലിജോ പുന്നൂസ്, പി.എം ബെന്നി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
















