ന്യൂദല്‍ഹി: പാക്കധിനിവേശ കശ്മീരിലെ ജില്‍ജിത്ത് ബാള്‍ട്ടിസ്ഥാനില്‍ പാക് സൈന്യത്തിന് എതിരെ വന്‍ പ്രതിഷേധം. പാക് വിരുദ്ധ മുദ്രാവാക്യം മുഴക്കിയ അവര്‍ ജില്‍ജിത്തില്‍ നിന്ന് പാക്കിസ്ഥാന്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടു.
പ്രകടനക്കാരെ അറസ്റ്റു ചെയ്ത് മുഖം ്‌രക്ഷിക്കാനായിരുന്നു സൈനികരുടെ നീക്കം. അഞ്ഞൂറിലേറെപ്പേരെ അവര്‍ അറസ്റ്റു ചെയ്തു. മനുഷ്യാവകാശലംഘനത്തിന് എതിരെ അവര്‍ മുദ്രാവാക്യം മുഴക്കി. ജില്‍ജിത്തിലെ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ ബാബു ജാന്‍ അടക്കം യുവാക്കളാണ് അറസ്റ്റിലായവരിലേറെയും.
രാഷ്‌ട്രീയ അവകാശങ്ങള്‍ ചോദിച്ചതിനും പാക് സൈന്യം ജില്‍ജിത്ത് വിടണമെന്നും പറഞ്ഞതിനാണ് അറസ്റ്റ്. പാക് വിരുദ്ധ മുദ്രാവാക്യവുമായി ആസ്‌റ്റോറിലും ഡയമറിലും എല്ലാം പ്രതിഷേധം തിളച്ചു മറിയുകയാണ്.
















