ഫിനിഷിങ് പോയിന്റില്‍ വെള്ളം കുറവായതിനെത്തുടര്‍ന്ന് ഉറച്ചുപോയ ബോട്ട്
കഴുക്കോല്‍ ഉപയോഗിച്ച് തള്ളിമാറ്റുന്നു
ആലപ്പുഴ: നാലാം ട്രാക്കിന് സമീപം ഫിനിഷിങ് പോയിന്റിനടുത്ത് വെള്ളം തീരെ കുറഞ്ഞതിനാല്‍ പോലിസ് ബോട്ട് ഉള്‍പ്പെടെ ചെളിയില്‍ ഉറച്ചു. വളരെ പ്രയാസപ്പെട്ടാണ് ഇവിടെ നിന്ന് വള്ളങ്ങളും ബോട്ടുകളും നിക്കിയത്. സാധാരണ വള്ളംകളി സമയം കുട്ടനാട്ടില്‍ വെള്ളപൊക്കത്തിന്റെ കാലവുമാണ്, എന്നാല്‍ ഈ വര്‍ഷം മഴ കുറവായിരുന്നു.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി മഴ പെയ്യാതിരുന്നതും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞതും വെള്ളം കുറയുവാന്‍ കാരണമായി. കായലോരത്തെ കല്‍കെട്ടിനൊപ്പം വെള്ളം ഉയരുന്നത് മുന്‍കാലങ്ങളില്‍ പതിവായിരുന്നു. ഈ വര്‍ഷം ഇതിന് പകുതിയില്‍ താഴെ മാത്രമായിരുന്നു വെള്ളമുണ്ടായിരുന്നത്.
വള്ളം കളിക്ക് മുന്‍പ് ട്രാക്കിന്റെ ആഴം കട്ടിയെങ്കിലും കല്‍കെട്ടിന് സമീപം ചെളി മാറ്റാതിരുന്നത് കാരണം ബോട്ടുകളും വള്ളങ്ങളും കടന്ന് പോകുമ്പോള്‍ ചെളി കലര്‍ന്ന് വെള്ളം കരിഓയിലിന്റെ നിറത്തിലായി, ഇത് ടുറിസ്റ്റുകള്‍ക്ക് മനം മടുക്കുന്ന കാഴ്ചയായി മാറി.
















