64-ാമത് നെഹ്‌റുട്രോഫി ജലോത്സവം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: നെഹ്‌റുട്രോഫി ജലോത്സവം സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും ജനങ്ങളുടെ ഐക്യത്തിന്റെയും മഹനീയ മാതൃകയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. 64-#ാമത് നെഹ്‌റുട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകമാകെ നെഹ്‌റുട്രോഫി ജലോത്സവം കീര്‍ത്തി പരത്തിക്കഴിഞ്ഞു. ചുണ്ടന്‍വള്ളം കേരളത്തിന്റെ പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു. ജല കായിക ഇനങ്ങളിലെ ഏറ്റവും വലിയ പോരാട്ടമാണ് ചുണ്ടന്‍വള്ളങ്ങളുടെ മത്സരം. വള്ളംകളിയും വഞ്ചിപ്പാട്ടുകളും കേരള സംസ്‌കാര തനിമയുടെ ഭാഗമാണ്.
വള്ളംകളിയും ജലകായിക മേളകളും നാട്ടിലെ സൗഹാര്‍ദ്ദങ്ങളും ഐക്യവും വളര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം. സദാനന്ദ ഗൗഡ, നടന്‍ ജയറാം, മന്ത്രി എ.സി. മൊയ്തീന്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അദ്ധ്യക്ഷന്‍, നഗരസഭാ അംഗങ്ങള്‍, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.
















