തോട്ടപ്പള്ളി: ആര്‍ഡിഒയുടെ ഉത്തരവ് ലംഘിച്ച് സിപിഎം സംഘത്തിന്റെ തോടുനികത്തല്‍ നാട്ടുകാര് തടഞ്ഞു. ഇന്നലെ പുറക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തോട്ടപ്പള്ളി കൃഷ്ണന്‍ചിറ റോഡിനു സമീപമായിരുന്നു സംഭവം. റോഡിനു മസീപത്ത് ജലഗതാഗതമുള്ള തോട് ഏതാനും മാസം മുമ്പ് സിപിഎമ്മുകാരനായ വാര്‍ഡംഗത്തിന്റെ ഒത്താശയോടെ നികത്താന്‍ ശ്രമിച്ചിരുന്നു. അതിനെതിരെ നാട്ടുകാര്‍ ആര്‍ഡിഒയ്‌ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നികത്തല്‍ ആര്‍ഡിഒ തടഞ്ഞിരുന്നു. ഇത്തരം സാഹചര്യത്തില്‍ ഇന്നലെ നെഹ്‌റുട്രോഫി വള്ളംകളി ആയതിനാല്‍ പോലീസും മറ്റ് ഉദ്യോഗസ്ഥരും എത്തിയില്ല. ഇതിനാല്‍ വീണ്ടും നികത്തല്‍ ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് നികത്തല്‍ തടയുകയും അമ്പലപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഒടുവില്‍ പോലീസ് സ്ഥലത്തെത്തി സഖാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
















