ലണ്ടന്‍: ലോകപ്രശസ്ത സാരോദ് വിദ്വാന്‍ അംജദ് അലിഖാന് ബ്രിട്ടന്‍ വിസ നിഷേധിച്ചു. കാരണം വ്യക്തമല്ല. അദ്ദേഹം ട്വിറ്ററിലാണ് ഇക്കാര്യം വേദനയോടെ ലോകത്തെ അറിയിച്ചത്.
സപ്തംബറില്‍ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വിസയ്‌ക്ക് അപേക്ഷിച്ചപ്പോഴാണ് നിഷേധിച്ചത്. ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിട്ടുണ്ട്.
















