ഇസ്ലാമബാദ്: സ്വാതന്ത്ര്യദിനത്തില്‍ ഭാരതത്തിലെ വാഗയില്‍ പാക് താലിബാന്‍ ആക്രമണം നടത്തിയേക്കാമെന്ന് പാക്കിസ്ഥാന്‍. പാക് ഭീകരവിരുദ്ധ അതോറിറ്റി, പഞ്ചാബ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് മുന്നറിയിപ്പ്.
ആഗസ്റ്റ് 13നും 15നും ഇടയ്‌ക്ക് തെഹ്‌റിക് ഇ താലിബാനിലെ ഫസ ലുള്ള വിഭാഗം വാഗയിലെ സൈനിക പരേഡ് ആക്രമിച്ചേക്കുമെന്ന് അറിയിച്ചത്. ഇതിന് രണ്ട് ചാവേറുകളെ നിയോഗിച്ചതായും കത്തിലുണ്ട്. 2014 നവംബര്‍ രണ്ടിന് വാഗ അതിര്‍ത്തിയിലെ പാക് ഭാഗത്ത് ആക്രമണം നടന്നിരുന്നു. മൂന്നു ഭീകരരുടെ ആക്രമണത്തില്‍ നിരവധി പേരാണ് മരിച്ചത്.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ചെങ്കോട്ടയില്‍ ഭീകരാക്രമണ സാധ്യത വര്‍ദ്ധിച്ചെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. പൈലറ്റില്ലാ വിമാനങ്ങളും (ഡ്രോണുകള്‍) പാരാഗ്‌ളൈഡറുകളും നിരീക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്.
സൈന്യ ത്തെയും അര്‍ദ്ധസൈന്യത്തെയും പതിനായിര ത്തോളം പോലീസുകാരെയും 300 വെടിയ്‌പ്പ് വിദഗ്ധരെയും തന്ത്രപ്രധാന സ്ഥലങ്ങളില്‍ വിന്യസിക്കും.
ചെങ്കോട്ട ഭാഗത്തെ മെട്രോ തുരങ്കം ഒരു ദിവസം മുന്‍പേ അടയ്‌ക്കും. 500ലേറെ സിസി ടിവികളാണ് സ്ഥാപിച്ചിരിക്കുന്നത്. 300 ഷാര്‍പ്പ് ഷൂട്ടര്‍മാരെ വിന്യസിക്കും. ഇതിനു പുറമേ സിഐഎസ്എഫും 50 ഷൂട്ടര്‍മാരെ നിയോഗിക്കും. ഒരാഴ്ച മുന്‍പേ ചെങ്കോട്ട ദല്‍ഹി പോലീസിന്റെ നിയന്ത്രണത്തിണ്. സംശയകരമായ നീക്കങ്ങള്‍ കണ്ടെത്താന്‍ പനോരമിക് ഫോട്ടോഗ്രഫിയുമുണ്ട്. 360 ഡിഗ്രി യില്‍ ഫോട്ടോ എടുക്കുന്ന സംവിധാനമാണിത്.
സെവന്‍ത്ത് റേസ് കോഴ്‌സിലുള്ള പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് ചെങ്കോട്ടയിലേക്കുള്ള പാത പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലാകും. അട്ടിമറി വിരുദ്ധ സംഘങ്ങള്‍ തുടര്‍ച്ചയായി പരിശോധനകളും റെയ്ഡുകളും നടത്തും.
കഴിഞ്ഞ വര്‍ഷം ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കവചം ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പ്ര സംഗിച്ചത്. ഇക്കുറി ഒഴിവാക്കരുതെന്ന് സുര ക്ഷാ വിഭാഗം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
വാഗയില്‍ ദിവസവും ഭാരതപാക് സൈനികര്‍ നടത്തുന്ന പരേഡ് കാണാന്‍ തിരക്കാണ്. സ്വാതന്ത്ര്യദിനത്തില്‍ തിരക്കേറും.
















