മുംബൈ: പ്രതീക്ഷ ട്രസ്റ്റിന്റെ പ്രഥമ ഭാസ്‌കരറാവു സ്മൃതി പുരസ്‌കാരം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്. വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്, പ്രശസ്ത സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍, ടി.ജി. മോഹന്‍ദാസ് (ജനം ടിവി), ലക്ഷ്മി പദ്മ (ഏഷ്യാനെറ്റ്), യു.കെ. നമ്പ്യാര്‍ (വ്യവസായി) എന്നിവര്‍ക്കാണ് പുരസ്‌കാരം. സെപ്തംബര്‍ 25ന് മുംബൈ വസായില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ അറിയിച്ചു.
















