തുറവൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണം സ്തംഭിച്ചു. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന തൊഴിലാളി യൂണിയന്‍ നേതാക്കളുടെ പിടിവാശി മൂലമാണ് പണി നടക്കാത്തതെന്ന് കരാരുകാരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കട്ടിള, ജനല്‍ വയ്‌ക്കല്‍, ടൈല്‍ പാകല്‍, തേപ്പ് തുടങ്ങിയ ജോലികളാണ് ഇനി ചെയ്യാനുളളത്. വിദഗ്‌ദ്ധ തൊഴിലാളികളാല്‍ ചെയ്യിക്കേണ്ട ജോലിയായതിനാല്‍ പ്രാദേശിക തൊഴിലാളികളെ പണിക്ക് നിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടെന്നു കരാറുകാരന്‍ വ്യക്തമാക്കി. ഇതുമൂലം നൂറുക്കണക്കിനു ജനങ്ങളുടെ ചികിത്സാ കേന്ദ്രമായ തുറവൂര്‍ താലൂക്കാശുപത്രിയുടെ വികസനം വഴിമുട്ടിയിരിക്കുകയാണ്.
നിര്‍മ്മാണം നിലച്ച ആശുപത്രി ബ്ലോക്ക് കെട്ടിടത്തിന്റെ പണി ഉടനെ പുന:രാരംഭിക്കാന്‍ ബന്ധപ്പെട്ടവരും ജനപ്രതിനികളും നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
















