എടിഎം എന്ന ഓട്ടോമേറ്റഡ് ടെല്ലിങ് മെഷീന്‍ സര്‍വസാധാരണമായി. ബാങ്കിടപാടുകള്‍ ബാങ്കില്‍ പോകാതെ ചെയ്യാന്‍ പറ്റുന്ന പണമിടപാടു രംഗത്തെ വിപ്ലവം ഭക്ഷണ വിതരണത്തിലേക്കും വരുന്നു. തുടക്കം വാഷിങ്ടണില്‍.
പിസാ ഭക്ഷണം പ്രിയമുള്ളവര്‍ക്കാണ് വാര്‍ത്ത ഏറെ സന്തോഷമുണ്ടാക്കുന്നത്. ‘പിസ എടിഎം’ വഴി നിങ്ങളുടെ ഈ ഇഷ്ടവിഭവം ലഭിക്കും
ഓഹിയോയിലെ സേവിയര്‍ സര്‍വകലാശാല കാമ്പസില്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ച പിസാ എടിഎം വിജയമായി. ആവശ്യപ്പെട്ടാല്‍ മൂന്ന് മിനിറ്റിനുളളില്‍ ചൂടന്‍ പിസലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെന്‍ഡിങ് മെഷീനിന്റെ ടച്ച് സ്‌ക്രീന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഏതിനം പിസ വേണമെന്ന് തിരഞ്ഞെടുക്കാം.
നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞാല്‍, മെഷീനിലെ ഓവനില്‍ നിന്ന് കഷണങ്ങളാക്കിയ പിസ ചെറു പെട്ടിയില്‍ പുറത്തുവരും. മെഷീനിലെ ചൂടു സംരക്ഷിക്കുന്ന സംവിധാനമാണ് പിസ കേടുകൂടാതെ സൂക്ഷിക്കുന്നത്.
പത്ത് യുഎസ് ഡോളറാണ് പിസയുടെ വില. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളും സ്റ്റുഡന്റ് കാര്‍ഡും ഉപയോഗിക്കാം. പ്രത്യേകം നിര്‍മ്മിച്ച മെഷീന്‍ ഏറ്റവും നൂതന സാങ്കേതിക- കമ്മ്യൂണിക്കേഷന്‍ സംവിധാനംവഴിയാണ് നിയന്ത്രിക്കപ്പെടുന്നത്.
















