ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയിൽ ആശുപത്രിക്ക് സമീപം വീണ്ടും സ്ഫോടനം. സ്ഫോടനത്തിൽ 13 പേർക്ക് പരിക്കേറ്റു. ക്വറ്റയിലെ അൽ ഖൈർ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാവിലെയാണ് സ്ഫോടനം ഉണ്ടായത്.
ഭീകരവാദ വിരുദ്ധ സ്ക്വാഡിനെ ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആശുപത്രിയുടെ ജനചില്ലുകൾ തകർന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ക്വറ്റയിൽ ആശുപത്രിക്ക് സമീപമുണ്ടായ സ്പോടനത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഏറെപ്പേരും അഭിഭാഷകരാണ്.
















