ചേര്‍ത്തല: വിപണിയില്‍ കാശ്മീര്‍ ആപ്പിള്‍ കുടുതലായി എത്തിയതോടെ വില താഴ്ന്നു, അപ്പിള്‍ വില്‍പ്പന കുത്തനെ ഉയര്‍ന്നു. ഒരു മാസം മുന്‍പ് വില 300ന് മുകളിലായിരുന്ന ആപ്പിളിന്റെ വിലയാണ് പെട്ടന്ന് കുത്തനെ കുറഞ്ഞത്.
80 രൂപ മുതല്‍ 140 രൂപ വരെയായി ആപ്പിളിന്റെ വില താഴ്ന്നു. സിംല, മണാലി എന്നിവിടങ്ങളിലും ആപ്പിള്‍ കൂടുതലായി വിളവ് ലഭിച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇവിടങ്ങളില്‍ നിന്നും വന്‍തോതില്‍ ആപ്പിള്‍ വിപണിയില്‍ എത്തുന്നതോടെ ഇനിയും വില കുറയും. അടുയാഴ്ച വില 40 രൂപയില്‍ എത്താന്‍ സാധ്യത ഉള്ളതായി കച്ചവടക്കാര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച വരെ വിപണിയില്‍ വിദേശത്ത് നിന്ന് ഇറക്ക് മതി ചെയ്ത അപ്പിളുകളാണ് ഉണ്ടായിരുന്നത്. ഇതിന് ഇന്ത്യന്‍ ആപ്പിളിന്റെ ഗുണനിലവാരം ഇല്ലാതിരുന്നിട്ടും വില 300ന് മുകളില്‍ ആയിരുന്നു. കേരളത്തില്‍ മുന്നാര്‍ ഭാഗങ്ങളില്‍ ആപ്പിള്‍ വ്യവസായിക അടിസ്ഥനത്തില്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. മറയൂര്‍, കാന്തല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് ആപ്പിള്‍ വിപണിയില്‍ എത്തുന്നുണ്ട്.
ഈ ആപ്പിളിന് ആവശ്യക്കാര്‍ ഏറെയാണ്. രാസ കീടനാശിനി ഉപയോഗിക്കാതെ യാണ് ഇവിടെ പഴങ്ങളും പച്ചക്കറിയും കൃഷി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവിടെ നിന്ന് എത്തുന്ന ആപ്പിളിന് കിലോ 200 രൂപ വരെ വില ലഭിക്കും.
















