ട്രിപ്പോളി: ലിബിയയിലെ ഐഎസിന്റെ ആസ്ഥാനമായ ‘സിർത്തെ’ സൈന്യം പിടിച്ചെടുത്തു. അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെയാണ് ലിബിയൻ സൈന്യം പ്രദേശത്ത് നിന്നും ഐഎസിനെ തുരത്തിയത്.
ലിബിയയിലെ മുന്‍ ഏകാധിപതി ഗദ്ദാഫിയുടെ ജന്മനാടായ സിര്‍ത്തെ കഴിഞ്ഞ വര്‍ഷം മുതല്‍ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ സൈന്യം ശക്തമായ രീതിയിൽ പ്രത്യാക്രമണം നടത്തുകയായിരുന്നു. സിര്‍ത്തെയിലെ ഔഗഡോഗു കണ്‍വെന്‍ഷന്‍ സെന്റര്‍ ആയിരുന്നു ലിബിയയിലെ ഐഎസ് ആസ്ഥാനം എന്ന് വിളിയ്‌ക്കപ്പെട്ടിരുന്നത്. വൻ സൈനിക നീക്കത്തിലൂടെയാണ് സൈന്യം കൺവെൻഷൻ സെന്റർ പിടിച്ചെടുത്തത്.
ഇതിനു പുറമെ പ്രദേശത്തെ ആശുപത്രികളും യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളും ഐഎസിൽ നിന്നും വീണ്ടെടുത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി സിര്‍ത്തെയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി വരികയായിരുന്നു. അതോടൊപ്പമാണ് സൈനിക നീക്കവും നടത്തിയത്. ശക്തമായ പ്രത്യാക്രമണമാണ് ഐഎസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒട്ടേറെ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
















