ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ ആശുപത്രിയിലുണ്ടായ അഗ്‌നിബാധയില്‍ 11 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി പശ്ചിമ ബാഗ്ദാദിലെ യാര്‍മോക്ക് ആശുപത്രിയിലാണ് സംഭവം. മാസംതികയാതെ പിറന്നതിനെ തുടര്‍ന്ന് ഇന്‍കുബേറ്ററില്‍ പാര്‍പ്പിച്ചിരുന്ന കുഞ്ഞുങ്ങളാണ് ദുരന്തത്തിനിരയായത്.
പൊള്ളലേറ്റും പുകശ്വസിച്ചും അവശനിലയിലായ 19 പേര്‍ ചികിത്സയിലാണ്. ഏഴ് കുട്ടികളേയും 29 അമ്മമാരേയും മറ്റൊരു ആശുപത്രിയിലേക്ക് ഉടന്‍തന്നെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി പരിശോധനങ്ങള്‍ നടത്തിവരികയാണ്.
മികച്ച വയറിംഗ് സംവിധാനമില്ലാത്തതിനാല്‍ ഇറാഖ് തലസ്ഥാനമായ ബാദ്ഗാദില്‍ ഇത്തരത്തിലുള്ള തീപ്പിടുത്തങ്ങള്‍ പതിവാണ്. ആശുപത്രിയിലെ തീപിടുത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുടെ അഭാവമാണ് മരണനിരക്ക് വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയത്.
















