Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രമെഴുതി മോദി ആസാദിന്റെ നാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:02 pm IST
in India

മധ്യപ്രദേശിലെ ഭാഭ്രരയിലെ ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര േമാദി പുഷ്പാര്‍ച്ചന നടത്തുന്നു

ഭോപ്പാല്‍: സ്വാതന്ത്രസമരത്തിന്റെ ഉജ്വല പ്രതീകമായ ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മനാട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര േമാദി ചരിത്രം രചിച്ചു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി മധ്യപ്രദേശിലെ അലിരാജ്പ്പൂരിലുള്ള ഭാഭ്രരയില്‍ എത്തുന്നത്.

ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമരസേനാനികളുടെ മഹത്തായ ത്യാഗങ്ങള്‍ അനുസ്മരിക്കാന്‍ സംഘടിപ്പിക്കുന്ന ആസാദി 70 സാല്‍ യാദ് കരോ ഖുര്‍ബാനി പരിപാടിയുടെ ഉദ്ഘാടനമായിരുന്നു മോദിയുടെ പരിപാടി.

75 വര്‍ഷം മുന്‍പ് ആഗസ്റ്റ് എട്ടിന് ബ്രിട്ടീഷുകാരോട് ഭാരതം വിടാന്‍ മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടു. നമുക്ക് സ്വാതന്ത്ര്യം നല്‍കിയ അവരെ ഓര്‍ക്കാന്‍ ഉചിതമായ സമയമാണിത്.- മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് അവര്‍. നമ്മില്‍ മിക്കവരും സ്വതന്ത്ര ഭാരതത്തിലാണ് ജനിച്ചത്.

അതിനാല്‍ ജീവന്‍ ബലിയര്‍പ്പിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും രാജ്യത്തിനു വേണ്ടി ജീവിക്കാനുള്ള ബഹുമതിയെങ്കിലും നമുക്ക് ലഭിച്ചല്ലോ- പ്രധാനമന്ത്രി പറഞ്ഞു. അലിരാജ്പ്പൂരിലെ ആസാദ് സ്മാരകത്തില്‍ (ആസാദ് കുടിയ) എത്തിയ അദ്ദേഹം ആസാദിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഭാബ്ര ഗ്രാമത്തിന്റെ പേര് ശിവരാജ് സിങ്ങ് ചൗഹാന്‍ സര്‍ക്കാര്‍ ചന്ദ്രശേഖര്‍ ആസാദ് നഗര്‍ എന്നാക്കി മാറ്റിയിരുന്നു. മോദിക്കൊപ്പം മുഖ്യമന്ത്രി ചൗഹാനും ഉണ്ടായിരുന്നു.

ആസാദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രദര്‍ശനവും അദ്ദേഹം കണ്ടു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ കാകോരി സന്ദര്‍ശിച്ചു. ചന്ദ്രശേഖര്‍ ആസാദ്, രാമപ്രസാദ് ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍, രാജേന്ദ്ര ലാഹിരി, സചീന്ദ്ര ബക്ഷി, കേശവ് ചക്രവര്‍ത്തി, മന്മഥ നാഥ ഗുപ്ത, മുരാരി ലാല്‍ ഖന്ന, മുകുന്ദി ലാല്‍, ബന്‍വാരിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍, ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലക്‌നോക്കു സമീപം ട്രെയിന്‍ കൊള്ളയടിച്ച സ്ഥലമാണ് കാകോരി.

കാകോരി ഗൂഡാലോചന സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാനമായ അധ്യായമാണ്. 1925 ആഗസ്റ്റ് ഒന്‍പതിനായിരുന്നു സംഭവം. വനവാസികള്‍ക്കിടയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന ബിര്‍സ മുണ്ടയെന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ ഝാര്‍ഖണ്ഡിലെ ജന്മസ്ഥലവും അഷ്ഫാക്കുള്ള ഖാന്റെ യുപിയിലെ ജന്മസ്ഥലവും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശിച്ചു. ആന്‍ഡമാനിലെ കാലാപാനിയെന്ന കുപ്രശസ്തമായ സെല്ലുലാര്‍ ജെയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും പഞ്ചാബിലെ അമൃതസറിലുള്ള ജാലിയന്‍വാലാബാഗ് അരുണ്‍ ജെയ്റ്റ്‌ലിയും സന്ദര്‍ശിച്ചു.

വനിതാ മന്ത്രിമാര്‍ സൈനികരെ രാഖി ബന്ധിക്കും

സ്വാതന്ത്യ സമര സ്മരണകളുടെ ഭാഗമായി ആഗസ്റ്റ് 18ന് കേന്ദ്രത്തിലെ വനിതാ മന്ത്രിമാര്‍ അതിര്‍ത്തിയില്‍ എത്തി സൈനികര്‍ക്ക് രാഖി ബന്ധിക്കും.

എല്ലാ ഭാരതീയരും കശ്മീരിനെ സ്‌നേഹിക്കുന്നു: പ്രധാനമന്ത്രി

ന്യൂദല്‍ഹി: എല്ലാ ഭാരതീയരും കശ്മീരിനെ സ്‌നേഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിലെ എല്ലാ പൗരന്മാരും ആസ്വദിക്കുന്ന സ്വാതന്ത്ര്യം കശ്മീരികള്‍ക്കും കൂടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അലിരാജ്പൂരിലെ സ്മൃതി മന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

ആളുകളെ വഴിതെറ്റിക്കുന്ന ചിലരാണ് കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടാക്കുന്നത്. അവിടെ സാധാരണ നില കൈവരിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നത്. ലാപ്‌ടോപ്പുകളും ക്രിക്കറ്റ് ബാറ്റുകളും ഏന്തേണ്ട കശ്മീരി കുട്ടികളുടെ കൈകളില്‍ കല്ലുകള്‍ കാണുമ്പോള്‍ ദുഃഖം തോന്നുന്നു. കശ്മീരി യുവാക്കളുടെ ശോഭനമായ ഭാവി ഭാരതത്തിന്റെ ആവശ്യമാണ്.

ജീവിതത്തിന്റെ നന്മയ്‌ക്കായി എന്തൊക്കെയാണോ കശ്മീരികള്‍ക്ക് ആവശ്യം അതെല്ലാം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്.

ജനാധിപത്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകളടക്കം പല മാര്‍ഗ്ഗങ്ങളുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയുടെ മനുഷ്യത്വം, ജനാധിപത്യം, കശ്മീരിത്വം എന്ന മുദ്രാവാക്യം തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റേതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.