ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് നിന്ന് ചെന്നൈയിലേക്ക് ട്രെയിനിൽ കൊണ്ടുപോയ 342 കോടി രൂപയുടെ നോട്ടുകൾ കൊള്ളയടിച്ചു. ആര്‍ബിഐ വിവിധ ബാങ്കുകളിൽ നിന്ന് ശേഖരിച്ച പഴകിയതും കേടു വന്നതുമായ നോട്ടുകളാണ് മോഷണം പോയത്.
സേലം എക്സ്പ്രസ് തീവണ്ടിയുടെ അവസാനത്തെ ബോഗിയില്‍ പെട്ടികളിലായാണ് പണം സൂക്ഷിച്ചിരുന്നത്. രാവിലെ ആറേകാലിന് ട്രെയിന്‍ ചെന്നൈ എഗ്‌മോര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. സേലത്തിനും ചെന്നൈയ്‌ക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്.
ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. 27 ടണ്‍ നോട്ടുകള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് പ്രാഥമിക വിവരം. 227 പെട്ടികളിലാക്കിയായിരുന്നു നോട്ടുകൾ കൊണ്ടുപോയത്. ഇതില്‍ ഉപയോഗശൂന്യമായ നോട്ടുകളും പുതിയ നോട്ടുകളും ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല.
രണ്ട് പെട്ടികള്‍ പൂര്‍ണമായും കുത്തിപ്പൊളിച്ച നിലയിലാണ്. പോലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി.
















