Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ പുതുക്കാന്‍ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 11:58 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതി വീണ സമരസേനാനികളുടെ ഓര്‍മ്മകള്‍ പുതുക്കി രാഷ്‌ട്രം 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മണ്‍മറഞ്ഞ പോരാളികളുടെ സ്മാരകങ്ങളിലേക്കും ജന്മസ്ഥലങ്ങളിലേക്കും കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും മറ്റു സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരും സന്ദര്‍ശനം നടത്തും.

തുടര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും സംഘടിപ്പിക്കും. 75 കേന്ദ്രമന്ത്രിമാര്‍ 150 സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ആഗസ്റ്റ് ഒമ്പതു മുതല്‍ 23 വരെ പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ബിജെപി ദേശവ്യാപകമായി സംഘടിപ്പിക്കും. വീരബലിദാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ അലിരാജ്പൂരിലെ ബാവ്ര ഗ്രാമത്തിലെ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

പ്രധാനമായും അഞ്ചു ലക്ഷ്യങ്ങളോടെയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനം ഏവരും ഒറ്റക്കെട്ടായി ആഘോഷിക്കുക, സ്വാതന്ത്ര്യത്തിനായി ബലിദാനം ചെയ്തവരെ സ്മരിക്കുക, യുവാക്കളില്‍ ദേശഭക്തി വളര്‍ത്തുക, ദേശസ്‌നേഹത്തിന്റെ അലയൊലികള്‍ യുവാക്കളില്‍ ഉയര്‍ത്തുക, നാനാത്വത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ ആശയം ഏവരിലുമെത്തിക്കുക തുടങ്ങിയവയാണ് പാര്‍ട്ടിയും സര്‍ക്കാരും ലക്ഷ്യമിടുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യാതിര്‍ത്തികളില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളില്‍ കേന്ദ്രമന്ത്രിസഭയിലെ വനിതാ മന്ത്രിമാര്‍ പങ്കെടുക്കും. അതിര്‍ത്തികളില്‍ സേവനമനുഷ്ടിക്കുന്ന സൈനികര്‍ക്ക് ആഗസ്ത് 18ന് വനിതാ മന്ത്രിമാര്‍ രാഖി ബന്ധിക്കും. ആഗസ്ത് 13ന് രാജ്യത്തെ 150 കേന്ദ്രങ്ങളിലാണ് കേന്ദ്രമന്ത്രിമാരുടെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്രആഭ്യന്തരമന്ത്രി ഝാര്‍ഖണ്ഡിലെ ഭര്‍സാമുണ്ടെ ജന്മസ്ഥാനിലെ പരിപാടിയിലും ധനമന്ത്രി ജാലിയന്‍വാലാബാഗിലും വെങ്കയ്യ നായിഡു വീരപാണ്ഡ്യ കട്ടബൊമ്മന്റെ ജന്മസ്ഥാനിലും സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കും. കേന്ദ്രപ്രതിരോധമന്ത്രി ആന്റമാനിലെ സെല്ലുലാര്‍ ജയിലിലെത്തും. ഗായിക ആഷാ ഭോസ്‌ലെ അടക്കമുള്ള പ്രമുഖരും കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം സ്വാതന്ത്ര്യസമര സേനാനികളുടെ ജന്മനാടുകളിലെത്തും. ഏവരും വിസ്മരിച്ച യഥാര്‍ത്ഥ സ്വാതന്ത്ര്യസമര സേനാനികളെ വീണ്ടും ജനങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ദൗത്യമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.