വാഷിങ്ടണ്‍: അഭിപ്രായ വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ എട്ട് പോയിന്റ് മുന്‍തൂക്കം. വാഷിങ്ടണ്‍ പോസ്റ്റും എബിസി ന്യൂസും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഹിലരിയ്‌ക്ക് മുന്‍തൂക്കം.
പങ്കെടുത്ത അമ്പത് ശതമാനവും ഹിലരിയെ പിന്തുണച്ചപ്പോള്‍ ട്രംപിന് 42 ശതമാനം പിന്തുണ മാത്രമേ നേടാനായുള്ളു. ഹിലരിയ്‌ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മികച്ച പിന്തുണ നേടാനായപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അഭിപ്രായ സമന്വയം ഇല്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
ഔദ്യോഗികമായി ഹിലരിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും മുന്‍പ് ഇവര്‍ക്ക് ട്രംപിനെക്കാള്‍ നാല് പോയിന്റ് മുന്‍തൂക്കം മാത്രമാണുണ്ടായിരുന്നതെന്നും പുതിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു.
സാധ്യതയുളള വോട്ടര്‍മാരില്‍ അമ്പത്തൊന്ന് ശതമാനവും ഹിലരിയെ പിന്തുണയ്‌ക്കുന്നു. അതേസമയം ട്രംപിന് ഇവരുടെയും നാല്‍പ്പത്തിനാല് ശതമാനം പിന്തുണ മാത്രമേ ഉറപ്പാക്കാനായുളളു. ഇതില്‍ തന്നെ ചിലര്‍ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗാരി ജോണ്‍സണെയും ഗ്രീന്‍പാര്‍ട്ടിയുടെ ജില്‍ സ്റ്റെയിനെയും പിന്തുണയ്‌ക്കുന്നു. ജോണ്‍സണുമായി ഹിലരിയും ട്രംപും 45,37ശതമാനമാണ് വോട്ട് പങ്കാളിത്തം. അതായത് എട്ട് പോയിന്റ് ഹിലരി മുന്നിട്ട് നില്‍ക്കുന്നു.
















