ക്വാറി നടത്തിപ്പുകാര്‍ക്ക് അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് കൊടുക്കുന്നവരുമായി ബന്ധമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ് പകരക്കാരെ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥര്‍ കേസെടുത്തത്. അനധികൃത ക്വാറി, ക്രഷര്‍ നടത്തിപ്പുകാരെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുകയും പ്രക്ഷോഭം നടത്തുകയും ചെയ്ത റാട്ടക്കുണ്ട് മുലാങ്കല്‍ അനീഷിനെ ക്വാറി നടത്തിപ്പുകാര്‍ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കേസിലും പ്രതികളെ സംരക്ഷിക്കാന്‍ ജില്ലയിലെ വകുപ്പ്തല ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു.
ക്വാറി നടത്തിപ്പുകാര്‍ക്ക് ക്രിമിനല്‍ കേസുണ്ടായിട്ടും എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കിയിരിക്കുന്നു. ക്വാറി ഉടമകള്‍ക്ക് റവന്യൂ, മൈനിംങ് ആന്‍ഡ് ജിയോളജി, പോലീസ് അധികാരികളുമായുള്ള അവിഹിതബന്ധമാണ് ഇതിന് പിന്നിലെന്നും ഇവര്‍ ആരോ പിച്ചു. അതിനാല്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ കേസ് ഉന്നതതല പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണും. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം കലക്ടറേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തുമെന്നും അമ്പാട്ട് ജെയിംസ്, കുന്നുപുറത്ത് വര്‍ഗീസ്, റെനീഷ് ജോസഫ് എന്നിവര്‍ പറഞ്ഞു.
















