കൊച്ചി: ഭാരത സ്വാതന്ത്ര്യദിന സമ്മാനമായി ജനീവയില്‍ നിന്ന് ആഡംബര വാച്ച്. വാച്ചുകളുടെ രാജാവായ ഫ്രെഡറിക് കോണ്‍സ്റ്റന്റിന്റെ വകയാണ് ഭാരത സ്വാതന്ത്ര്യദിന പ്രത്യേക ശേഖരം. ഭാരതമാണ് വാച്ചുകളുടെ പ്രധാന തീം. അക്കങ്ങള്‍ ദേവനാഗിരി ലിപിയില്‍. അവയ്‌ക്ക് തിളക്കമേകാന്‍ വെള്ളിയില്‍ ഗില്ലോഷെ പാറ്റേണും. 43 മിമി ഡയല്‍ സ്വര്‍ണം. സ്വയം വൈന്‍ഡ് ചെയ്യുന്നവയാണ്.
ബ്രേയ്‌സ്‌ലെറ്റ് തുകല്‍ നിര്‍മിതമാണ്. വാച്ചിനോടൊപ്പം ത്രിവര്‍ണ പതാക ആലേഖനം ചെയ്ത ഒരു സ്ട്രാപ്പുമുണ്ട്. ലഭിക്കും. വില 73,900 രൂപ മുതല്‍.
















