അലഹബാദ്: ഇസ്ലാമിക വിരുദ്ധമെന്ന പേരില്‍ ദേശീയഗാനം ആലപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഉത്തര്‍പ്രദേശിലെ അലഹബാദിലെ സ്വകാര്യ സ്‌കൂളിന്റെ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. എംഎ കോണ്‍വെന്റെ സ്‌കൂള്‍ മാനേജര്‍ സിയ ഉള്‍ ഹക്കിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളെ അറസ്റ്റ് ചെയ്തതിനു ശേഷം സ്‌കൂള്‍ പോലീസ് പൂട്ടി സീൽ വയ്‌ക്കുകയും ചെയ്തു. ഇയാള്‍ അനധികൃതമായാണ് സ്‌കൂള്‍ നടത്തിയിരുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നത്. ദേശീയഗാനത്തിലെ ‘ഭാരത ഭാഗ്യവിധാതാ’ എന്ന വരി ഇസ്‌ലാമിക വിരുദ്ധമാണെന്ന് ആരോപിച്ചാണ് സ്‌കൂള്‍ പരിസരത്ത് ദേശീയ ഗാഗം ആലപിക്കുന്നത് ഇയാള്‍ വിലക്കിയത്.
മാനേജരുടെ നടപടിയില്‍ പ്രതിഷേധിച്ച് നേരത്തെ സ്‌കൂളിലെ എട്ട് അധ്യാപകര്‍ രാജിവച്ചിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ശ്രീകാന്ത് ശര്‍മ ഞായറാഴ്ച രംഗത്തെത്തിയിരുന്നു.
















