ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ട് ഗുണ്ടാ നേതാക്കളെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ മെഹ്ബൂബ് നഗറിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഹൈദരാബാദില്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോയതിനു ശേഷമാണ് വെടിവെപ്പ് ആരംഭിച്ചത്.
ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും തെലങ്കാന പോലീസും ദേശീയ സുരക്ഷാ സേനയും സംയുക്ത റെയ്ഡ് നടത്തുന്നുണ്ട്. ഗുണ്ടാ ക്യാംപുകളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. ഹൈദരാബാദിന് സമീപം ഷാദ്‌നഗറിലെ മില്ലേനിയം ടൗണ്‍ഷിപ്പിലാണ് ഗുണ്ടാസംഘവുമായി എന്‍ ഐ എയും പോലീസും ഏറ്റുമുട്ടല്‍ നടത്തിയത്. കൊല്ലപ്പെട്ട രണ്ടുപേരും ഗുണ്ടാനേതാക്കളാണ്.
എന്‍ ഐ എ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് നയീം മുന്‍ നക്‌സലെറ്റാണ്. ഇയാള്‍ പിന്നീട് ഗുണ്ടാസംഘത്തില്‍ ചേരുകയായിരുന്നു. 20 കൊലപാതക കേസുകള്‍ അടക്കം 100 കേസുകളില്‍ പ്രതിയാണ് നയീം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.പ്രദേശത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
















