കറാച്ചി: കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ ഭാരതത്തിനെതിരെ ആണവ യുദ്ധം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദീന്‍.
കശ്മീരിലെ അക്രമങ്ങള്‍ ഭാരതം അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനും ഭാരതവും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. കശ്മീരിലെ സ്വാതന്ത്ര പോരാട്ടത്തിനു രാഷ്‌ട്രീയവും ഭരണഘടനാപരവുമായ പിന്തുണ നല്‍കാന്‍ പാക്കിസ്ഥാന്‍ ഉത്തരാവാദിത്തമുണ്ട്. ഇതുവരെ രണ്ടു രാജ്യങ്ങളും തമ്മില്‍ മൂന്ന് യുദ്ധങ്ങള്‍ ഇക്കാര്യത്തില്‍ നടന്നു കഴിഞ്ഞു.
ഒരു ഒത്തുതീര്‍പ്പിനും കശ്മീര്‍ ജനത ഇത്തവണ തയ്യാറാകാത്ത സാഹചര്യത്തില്‍ ഒരു നാലാം യുദ്ധത്തിനുള്ള സാധ്യതകളും ഉണ്ടെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ ലോകത്തിന്റെയോ പാകിസ്താന്റെയോ പിന്തുണ ഉണ്ടായാലും ഇല്ലെങ്കിലും യുഎന്‍ അവരുടെ ചുമതല നിര്‍വ്വഹിച്ചാലും ഇല്ലെങ്കിലും അവസാന തുള്ളി രക്തം വീഴും വരെയുള്ള ഒരു യുദ്ധത്തിന് കശ്മീരികള്‍ തയ്യാറാകേണ്ടതുണ്ട്.
പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണച്ചാല്‍ ഭാരതത്തിനെതിരെ ആണവ യുദ്ധം നടത്തുമെന്നും സലാഹുദീന്‍ പറഞ്ഞു.
















